ജ്യോത്സ്​ന സംഭവം: സി.പി.എം വിശദീകരണ യോഗം ഇന്ന്​

കോഴിക്കോട്: കോടഞ്ചേരി വേളംകോട് ജ്യോത്സ്നയെ പാർട്ടി ബ്രാഞ്ച് സെക്രട്ടറി ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥശിശു മരിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ. ബി.ജെ.പിയും മറ്റും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വിശ്വനാഥൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുഷ്പ്രചാരണങ്ങൾക്കെതിരെ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ജില്ല സെക്രട്ടറി പി. മോഹനൻ, ജോർജ് എം. തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കുന്ന ബഹുജനകൂട്ടായ്മ കോടഞ്ചേരിയിൽ സംഘടിപ്പിക്കും. ജ്യോത്സ്നക്ക് നേരേത്തയുള്ള അസുഖത്തി‍​െൻറ ഭാഗമായിട്ടാണ് ഗർഭഛിദ്രം സംഭവിച്ചതെന്ന് മെഡിക്കൽ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. ബി.ജെ.പിക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രശ്നപരിഹാരത്തിനുചെന്ന ബ്രാഞ്ച് സെക്രട്ടറി അ‌ടക്കമുള്ളവരെ ജയിലിലാക്കിയത്. കേസിൽ കോടഞ്ചേരി പൊലീസി​െൻറ നടപടി തെറ്റാണെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. കള്ളക്കഥ പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന നീക്കത്തിൽനിന്ന് ബി.ജെ.പിയും ജ്യോത്സ്നയും പിന്തിരിയണം. ജ്യോത്സ്ന ഗർഭിണിയായിരുന്നെന്ന വിവരം താൻ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് അറിവില്ലായിരുന്നെന്ന് ജ്യോത്സ്നയെ ആശുപത്രിയിൽ കൊണ്ടുപോയ അമ്മയുടെ സഹോദരി സുജ ജോൺ പറഞ്ഞു. ജ്യോത്സ്നയെ ആശുപത്രിയിൽ കൊണ്ടുപോയ സി.വി. ഷമീർ, സി.പി.എം കോടഞ്ചേരി ലോക്കൽ സെക്രട്ടറി ഷിജി ആൻറണി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.