തോപ്പയിൽ സ്​കൂളിന്​ സംരക്ഷണഭിത്തിയായില്ല; വാഹനങ്ങൾ പായുന്നത്​ സ്​കൂൾമുറ്റം വഴി

കോഴിക്കോട്: തോപ്പയിൽ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾ അടുത്ത അധ്യയനവർഷവും സംരക്ഷണഭിത്തിയില്ലാതെ ഭീതിയോടെ കഴിയണം. കോർപറേഷനും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ നേതാവ് ഇടേങ്കാലിടുന്നതാണ് കുട്ടികൾക്ക് വിനയാകുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കളടക്കം 50 കുട്ടികൾ പഠിക്കുന്ന 'പാവം' സ്കൂളിനോടാണ് രാഷ്ട്രീയമുഷ്ക് കാട്ടുന്നത്. മനംമടുത്ത കരാറുകാരൻ പണി ഉപേക്ഷിച്ചുപോയതിനാൽ മതിലിനും സുരക്ഷക്കുമായി ഇനിയും കാത്തിരിക്കണം. വർഷങ്ങളായി ഇൗ സ്കൂൾ എല്ലാവർക്കും മുന്നിൽ 'തുറന്നുകിടക്കുകയാണ്'. വാഹനങ്ങൾ സ്കൂൾ മുറ്റത്തുകൂടെ പോകുന്നതും ഭീഷണിയാണ്. കഴിഞ്ഞവർഷം ബൈക്കിടിച്ച് ഒരുകുട്ടിക്ക് പരിക്കേറ്റിരുന്നു. പിൻഭാഗത്തുള്ള വീട്ടുകാർ വർഷങ്ങളായി വഴിയായി ഉപയോഗിക്കുന്നത് സ്കൂൾ മൈതാനമാണ്. സ്കൂളി​െൻറ വടക്കുഭാഗത്ത് വഴിത്തർക്കവുമായി ബന്ധപ്പെട്ട് സിവിൽ കേസും നിലവിലുണ്ട്. ഇവിടെ മുക്കാൽ െസൻറ് സ്ഥലം കൈയേറിയതായി തഹസിൽദാർ കെണ്ടത്തിയിരുന്നു. മറുഭാഗത്തുകൂടെ മതിൽ കെട്ടാനുള്ള ശ്രമമാണ് ചിലർ തടഞ്ഞത്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു കോർപറേഷ​െൻറ ഫണ്ടുപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം തുടങ്ങിയത്. എന്നാൽ, ആ ദിവസംതന്നെ നാട്ടുകാരുെട എതിർപ്പുണ്ടായി. അഞ്ചടി സ്ഥലം വിട്ടുെകാടുക്കാെമന്ന് അധികാരികൾ ഉറപ്പുനൽകിയതിനെ തുടർന്ന് ഒരു വിഭാഗം പ്രതിഷേധത്തിൽനിന്ന് പിന്മാറി. സ്കൂളി​െൻറ ഒരുവശത്തുകൂടിയുള്ള വഴിയുടെ വീതി അഞ്ചടിയില്ലായിരുന്നു. എന്നാൽ, ഭരണകക്ഷി നേതാവി​െൻറ നേതൃത്വത്തിൽ എതിർപ്പ് തുടർന്നതോെട നിർമാണം മുടങ്ങുകയായിരുന്നു. െവള്ളയിൽ എസ്.െഎ ഇടപെട്ട് കടുത്ത നിലപാടെടുത്തിട്ടും ഫലമുണ്ടായില്ല. സംരക്ഷണം നൽകണെമന്ന് പൊലീസ് അധികാരികൾക്ക് കലക്ടർ നിർദേശവും നൽകിയിരുന്നു. നാലടിയിൽ അധികം വഴി വിട്ടുകൊടുക്കേണ്ടെന്ന് എ.ഡി.എമ്മും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, നിരന്തരമായി പണി മുടങ്ങിയതോടെ കരാറുകാരൻ പിന്മാറുകയായിരുന്നു. ഇതിനിടെ പി.ടി.എ ഭാരവാഹികൾ ബാലാവകാശ കമീഷനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു. സ്കൂളി​െൻറ കൈവശമുള്ള 32 സ​െൻറ് സ്ഥലം സർവേ നടത്താനും കുട്ടികളുെട സംരക്ഷണത്തിന് നടപടി സ്വീകരിക്കാനും ബാലാവകാശ കമീഷന് നിർദേശിച്ചതും കാറ്റിൽപറന്നു. കുട്ടികൾ കുറഞ്ഞ സ്കൂളിനെതിരെ ചില കേന്ദ്രങ്ങൾ വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. വർഷങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്ന വഴിയാെണന്നും സംരക്ഷണഭിത്തി െകട്ടുന്നതിന് ആരും എതിരല്ലെന്നും സി.പി.എം ലോക്കൽ സെക്രട്ടറി എൻ.സി. അഹമ്മദ് പറഞ്ഞു. പള്ളിയിലേക്കടക്കം പോകാൻ സൗകര്യപ്രദമായ വഴിതരണമെന്നാണ് ആവശ്യെമന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഞ്ചടി വഴി വിട്ടുെകാടുക്കാൻ തയാറായിരുന്നതായി കോർപറേഷനിലെ സി.പി.എം കൗൺസിലറായ ആർ.വി. ആയിഷാബി പ്രതികരിച്ചു. പണി തടഞ്ഞതിനുപിന്നിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.