ട്രെയ്​ലറും കാറും കൂട്ടിയിടിച്ച്​ വേങ്ങേരി ബൈപാസിൽ ഒന്നരമണിക്കൂർ ഗതാഗതം സ്​തംഭിച്ചു

വേങ്ങേരി: േവങ്ങേരി ജങ്ഷന് സമീപം ട്രെയ്ലറും കാറും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.20നാണ് വെങ്ങളം-മലാപ്പറമ്പ് ബൈപാസിൽ വേങ്ങേരി ജങ്ഷന് സമീപം അപകടമുണ്ടായത്. കാർ ഒാടിച്ച പെരുവയൽ കായലം സ്വദേശിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയാട് ഭാഗത്തുനിന്ന് വെങ്ങളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയ്ലർ ടവേര കാറുമായാണ് കൂട്ടിയിടിച്ചത്. ട്രെയ്ലറി​െൻറ മുന്നിലെ വലതുഭാഗത്തിലിടിച്ച കാർ പിന്നീട് ടയറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുഭാഗത്തെ ടയറുകളും വാഹനത്തിൽനിന്ന് ഇളകിമാറി. മുൻഭാഗമൊടിഞ്ഞ ട്രെയ്ലർ റോഡിന് കുറുകെ നിൽക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ വട്ടംകറങ്ങി ദിശമാറിയ കാർ സുരക്ഷാഭിത്തിയിൽ നിൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ട്രെയിലറി​െൻറ പിന്നിലുണ്ടായിരുന്ന കാർ പെെട്ടന്ന് ബ്രേക്കിട്ടതിനാൽ മിനിലോറി പിന്നിലിടിച്ച് കാർ തകർന്നു. ഒന്നര മണിക്കൂറോളം ബൈപാസിൽ ഗതാഗതം സ്തംഭിച്ചു. ട്രാഫിക് സി.െഎ ടി.പി. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. വെള്ളിമാട്കുന്നിലെ ഫയർ ആൻഡ് റെസ്ക്യു സേനയും സ്ഥലത്തെത്തി. മാലിന്യപ്രശ്നം സംസ്ഥാനത്തി​െൻറ വികസനവിഷയം -മന്ത്രി കെ.ടി. ജലീൽ പുതിയങ്ങാടി: മാലിന്യപ്രശ്നം കേരളത്തി​െൻറ വികസന വിഷയമായി മാറിയിട്ടുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. 'എ​െൻറ എടക്കാട് പദ്ധതി' പുതിയങ്ങാടി ഗവ. എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണം സർക്കാറിനുവേണ്ടിയല്ല, ജനങ്ങൾക്കുവേണ്ടിയാണെന്ന് തിരിച്ചറിയണം. മാലിന്യസംസ്കരണ പ്ലാൻറ് കേടുവന്നാൽ സാേങ്കതികത്വത്തി​െൻറ പേരിൽ കാലതാമസം വരുത്താൻ പറ്റില്ല. അതുകൊണ്ടാണ് വിമാനത്തി​െൻറ ഇരട്ട എൻജിൻ കണക്കെ സർക്കാർ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകൾക്കെതിരെ അനാവശ്യമായ തടസ്സങ്ങളാണ് ഉന്നയിക്കുന്നത്. 200 യൂനിറ്റുകളാണ് സംസ്ഥാനത്ത് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 60 എണ്ണം തുടങ്ങിയതായും ഇതുമൂലം പ്ലാസ്റ്റിക്കുകൾ പൊടിച്ച് ടാറിങ്ങിന് ഉപയോഗപ്പെടുത്തുകയാണെന്നും മന്ത്രി ജലീൽ പറഞ്ഞു. പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ, എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് എച്ച്.ആർ. ടി. വിജയകൃഷ്ണൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, കോർപറേഷൻ ഹെൽത്ത് ഒാഫിസർ ആർ.എസ്. ഗോപകുമാർ, ടി.വി. നിർമലൻ, ടി.കെ. മഹീന്ദ്രകുമാർ, വി. അനിൽകുമാർ, സണ്ണി ലിൻഡ സോളമൻ എന്നിവർ സംസാരിച്ചു. കലക്ടർ യു.വി. ജോസ് സംബന്ധിച്ചു. വാർഡ് കൗൺസിലർ എം. ശ്രീജ സ്വാഗതവും കെ.സി. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.