പോക്‌സോ കേസിലെ പ്രതിയെ അറസ്​റ്റു ചെയ്​തു

കോഴിക്കോട്: 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. രാമനാട്ടുകര സ്വദേശി റിനീഷിനെയാണ് (20) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കുളങ്ങരപീടിക സ്വദേശിയായ പെണ്‍കുട്ടിയെ വയലടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. ബന്ധുവിനെ പരിചയപ്പെടുത്താന്‍ എന്ന വ്യാജേനെ പെണ്‍കുട്ടിയെ വയലടയിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.