അഴിമതി: നഗരസഭ ജീവനക്കാരനെതിരെ കൗൺസിലറുടെ പരാതി

കോഴിക്കോട്: നഗരസഭ ടൗൺ പ്ലാനിങ് വിഭാഗത്തിനെതിരെ കൗൺസിലർ സെക്രട്ടറിക്ക് പരാതിനൽകി. ബന്ധപ്പെട്ട സെക്ഷ​െൻറയും ജീവനക്കാര​െൻറയും പേരെടുത്തുപറഞ്ഞാണ് യു.ഡി.എഫ് കൗൺസിലർ പി.എം. നിയാസ് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയത്. സെക്ഷൻ ക്ലർക്ക് ഗോപാലകൃഷ്ണൻ അഴിമതിയും ക്രമക്കേടുകളും നടത്തുന്നുവെന്നാണ് പരാതിയിലുള്ളത്. ഫയൽ നീക്കം മനഃപൂർവം വൈകിപ്പിക്കുന്നതായും അപേക്ഷകരോട് പണം ചോദിച്ചുവാങ്ങുന്നതായും വിശദമായ അന്വേഷണം നടത്തി ജീവനക്കാരനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.