പ്രകാശനം ചെയ്തു

പള്ളിക്കര: അയനിക്കാട് മുഹമ്മദ് മുസ്ലിയാർ സ്മരണിക 'വിളക്ക്' പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ . പി.എസ്.സി മെംബർ ടി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സുഹൈൽ ഹൈതമി അനുസ്മരണ പ്രഭാഷണം നടത്തി. മതസൗഹാർദ സമ്മേളനത്തിൽ ഓണമ്പള്ളി മുഹമ്മദ് ഫൈസി, വിശ്വഭദ്രാനന്ദ ശക്തിബോധി, കൈനോളി പ്രഭാകരൻ, പുതുക്കുടി ഹമീദ്, റസാഖ് പള്ളിക്കര, ആർ.കെ. റഷീദ്, കെ. അഷ്റഫ്, സാദിഖ് ബാഖവി, വി.കെ. മൻസൂർ എന്നിവർ സംസാരിച്ചു. ഖുർആൻ വസന്തം കാമ്പയിൻ ഊരള്ളൂർ: ഊട്ടേരി ജുമാമസ്ജിദ് മഹല്ല് ഖുർആൻ വസന്തം കാമ്പയിൻ സംഘടിപ്പിച്ചു. റിട്ട. എ.ഇ.ഒ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് നുജൂം അബ്ദുൽ വാഹിദ് നേതൃത്വം നൽകി. മഹല്ല് പ്രസിഡൻറ് വി.പി. അബ്ദുറഹ്മാൻ മാസ്റ്റർ, ജനറൽ സെക്രട്ടറി വി.കെ. ജാബിർ, തറവട്ടത്ത് ഇമ്പിച്ചാലി, ഡോ. റാസിഖ് എന്നിവർ സംസാരിച്ചു. വി.പി. മുഹമ്മദ് ഷരീഫ് സ്വാഗതവും എം.എം. സമീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.