രജിസ്​ട്രാർ ഒാഫിസ്​ കെട്ടിടം പൊളിക്കരുത്​; നാട്ടുകാർ സംരക്ഷണ സമിതിയുണ്ടാക്കി

കുന്ദമംഗലം: 110 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും കേടുപാടുകളൊന്നുമില്ലാതെ സ്ഥിതിചെയ്യുന്ന ചാത്തമംഗലം സബ് രജിസ്ട്രാർ ഒാഫിസ് കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സംരക്ഷണസമിതി രൂപവത്കരിച്ചു. 1908ൽ നിർമിച്ച കെട്ടിടം ചോർച്ച പോലുമില്ലാതെ ഉറപ്പോടെ നിൽക്കുന്നുണ്ടെങ്കിലും ചിലരുടെ താൽപര്യത്തിൽ പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള ശ്രമം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതി​െൻറ ഭാഗമായി അഞ്ച് വർഷത്തേക്ക് ഒാഫിസ് പ്രവർത്തനത്തിന് വാടക കെട്ടിടം കണ്ടെത്താൻ ജില്ല രജിസ്ട്രാർ, ചാത്തമംഗലം സബ് രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. 44 സ​െൻറ് സ്ഥലമുള്ള ഇവിടെ പഴയ കെട്ടിടം പൊളിക്കാതെതന്നെ പുതിയത് നിർമിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിലെ കെട്ടിടം റെക്കോഡുകൾ സൂക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തി പൈതൃക സ്മാരകമായി സംരക്ഷിച്ച് നിർത്തണമെന്നാണ് പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ആവശ്യപ്പെടുന്നത്. സംരക്ഷണസമിതി ഭാരവാഹികളായി കെ. ഹരിദാസൻ (ചെയർ), കെ.പി. സഹദേവൻ (വൈ. ചെയർ), സി. ബൈജു (കൺ), എം.ടി. വിനോദ് (ജോ. കൺ), സി.ഇ. വിനോദ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം ശോഭന അഴകത്ത് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷാജു കുനിയിൽ ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്ത് അസോസിയേഷൻ ജില്ല പ്രസിഡൻറ് ബാലൻ കുറ്റ്യാടി, ടി.കെ. സുധാകരൻ, കെ. ഭരതൻ, കെ.പി. സഹദേവൻ, ഗോപാലകൃഷ്ണൻ ചൂലൂർ, എ.ടി. വിനോദ്, എം.കെ. അജീഷ്, കെ.കെ. ഹരിദാസൻ, ഉമ്മർ വെള്ളലശ്ശേരി, എം. സിബ്ഹത്തുല്ല, പി.എം. ഷെരീഫ്, ഇ. സുരേന്ദ്രൻ, കെ. ബാലൻ, എ. മനോജ് എന്നിവർ സംസാരിച്ചു. അതിനിടെ ബുധനാഴ്ച രാവിലെ പി.ടി.എ. റഹീം എം.എൽ.എ സബ് രജിസ്ട്രാർ ഒാഫിസ് കെട്ടിടം സന്ദർശിക്കുകയും സംരക്ഷണസമിതി ഭാരവാഹികളുമായി സംസാരിക്കുകയും ചെയ്തു. കെട്ടിടനിർമാണത്തിന് ആവശ്യമായ സ്ഥലമുള്ളതിനാൽ നിലവിലെ കെട്ടിടം നിലനിർത്തി പുതിയത് നിർമിക്കാനാണ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു. കട്ടാങ്ങലിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: ജീവനക്കാരൻ അറസ്റ്റിൽ കുന്ദമംഗലം: കട്ടാങ്ങൽ അങ്ങാടിയിലെ കടയിലെ ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം പൊലീസ് കൈയോടെ പിടികൂടി. ഇവിടെയുള്ള വിൻപോർട്ട് ലക്കി സ​െൻററിൽ ബുധനാഴ്ച രാവിലെ നടത്തിയ റെയ്ഡിൽ ജീവനക്കാരൻ കാരശ്ശേരി തേക്കുംകണ്ടി റഫീഖിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് പൊലീസിന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് റെയ്ഡ് നടത്തിയത്. ലക്കി സ​െൻറർ ഉടമക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.