ക്ഷേമപെൻഷനുകൾ തടഞ്ഞുവെച്ച നടപടി അപലപനീയം ^കെ. കുട്ടി അഹമ്മദ്കുട്ടി

ക്ഷേമപെൻഷനുകൾ തടഞ്ഞുവെച്ച നടപടി അപലപനീയം -കെ. കുട്ടി അഹമ്മദ്കുട്ടി കോഴിക്കോട്: യു.ഡി.എഫ് ഭരണകാലത്ത് വളരെ സുതാര്യമായി വിതരണംചെയ്ത ക്ഷേമപെൻഷനുകൾ പൂർണമായും തടഞ്ഞുവെച്ച ഇടതു സർക്കാർ നടപടി അത്യന്തം അപലപനീയവും സാധാരണക്കാരെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറുമാരുടെയും മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തി​െൻറ വക്താക്കളായി ചമയുന്ന ഇടതുസർക്കാർ തദ്ദേശ സ്വയംഭരണ സമിതികളുടെ അധികാരങ്ങൾ ഒന്നൊന്നായി എടുത്തുമാറ്റുകയാണ്. ഈ ജനവിരുദ്ധ നടപടിക്കെതിരെ കേരള ജനത പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.സി. മായിൻ ഹാജി, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ രണ്ടത്താണി, സി.പി. ചെറിയമുഹമ്മദ്, സൂപ്പി നരിക്കാട്ടേരി, എം.ടി. അബ്ദുൽ ജബ്ബാർ, സി.കെ.എ. റസാഖ് എന്നിവർ സംസാരിച്ചു. ലീഗ് തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റി ചെയർമാനായി സൂപ്പി നരിക്കാട്ടേരിയെയും കൺവീനറായി സി.കെ.എ. റസാഖിനെയും തെരഞ്ഞെടുത്തു. ലീഗ് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സമിതികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഉപദേശ നിർദേശങ്ങൾ നൽകുകയുമാണ് കമ്മിറ്റിയുടെ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.