ഹയർസെക്കൻഡറി: മലബാർ മേഖലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണം ^എം.എസ്​.എസ്​

ഹയർസെക്കൻഡറി: മലബാർ മേഖലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണം -എം.എസ്.എസ് കോഴിക്കോട്: ഹയർസെക്കൻഡറിക്ക് മലബാർ മേഖലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും പ്രവേശനത്തിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ സംവരണം ഉറപ്പാക്കണമെന്നും മുസ്ലിം സർവിസ് െസാസൈറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ ഗൈഡൻസ് സ​െൻററിൽ ചേർന്ന നിർവാഹക സമിതി േയാഗത്തിൽ സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽകരീം റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. അസീസ്, ഹംസ പാലക്കി, പി. അബ്ദുൽ റസാഖ്, കെ.വി. മുഹമ്മദ്കുട്ടി, ഇബ്രാഹിം പുനത്തിൽ, ഡോ. കെ. അബ്ദുസമദ്, അഡ്വ. എൻ.ഒ. മുഹമ്മദ്കുഞ്ഞു, ഡോ. കെ. മൊയ്തീൻകുട്ടി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. കെ. നജീബ്, കെ.പി. ഫലസുദ്ദീൻ, കെ.എം. സലീം, റാഫി തിരൂർ, ഷൈജു കെ. ഹസൻ, ഡോ. ഒ. അബ്ദുൽറഹിമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.