എൻ.പി.എസ്​ ജീവനക്കാർക്ക്​ മിനിമം പെൻഷൻ ഉറപ്പുവരുത്തണം ^എൻ.ജി.ഒ അസോ.

എൻ.പി.എസ് ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തണം -എൻ.ജി.ഒ അസോ. കോഴിക്കോട്: നാഷനൽ പെൻഷൻ സ്കീമിൽ (എൻ.പി.എസിൽ) അംഗങ്ങളായ ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ആവശ്യപ്പെട്ടു. എൻ.പി.എസ് പെൻഷനിലെ അസ്ഥിരത ഒഴിവാക്കാനും ഫണ്ട് മാനേജരായി ട്രഷറി വകുപ്പിനെ നിയമിക്കാനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് എൻ.പി.എസ് ജീവനക്കാരുടെ ഉത്തരമേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.