ഗതാഗതത്തിനായി ഒരുങ്ങി മരപ്പാലംതല പാലം

ബാലുശ്ശേരി: ബാലുശ്ശേരി, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മരപ്പാലംതല പാലം ഗതാഗതത്തിനായി ഒരുങ്ങി. നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമാണ് പാലം യാഥാർഥ്യമാകുന്നതോടെ സാക്ഷാത്കരിക്കുക. കോട്ടൂർ പഞ്ചായത്തിലെ വാകയാട്, വാലോളി പ്രദേശങ്ങളിലെയും പനങ്ങാട് പഞ്ചായത്തിലെ കാട്ടാമ്പള്ളി, നിർമല്ലൂർ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ബാലുശ്ശേരി, കോക്കല്ലൂർ പ്രദേശങ്ങളുമായി ബന്ധപ്പെടാൻ എളുപ്പത്തിൽ സാധ്യമാകും. പാലം തുറന്നുകൊടുക്കുന്നതോടെ വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടും. 2017 ഒക്ടോബറിലാണ് പാലത്തി​െൻറ തറക്കല്ലിട്ടത്. പൊതുമരാമത്ത് വകുപ്പിൽനിന്നുള്ള 4.4 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലത്തിന് രാമൻപുഴയിൽ രണ്ടു സ്പാനുകളാണുള്ളത്. ഏഴര മീറ്റർ വീതിയുമുണ്ട്. ബാലുശ്ശേരി പഞ്ചായത്ത് ഭാഗത്ത് 50 മീറ്ററിലും പനങ്ങാട് പഞ്ചായത്ത് ഭാഗത്ത് 150 മീറ്ററിലുമാണ് അപ്രോച്ച് റോഡ് നിർമിച്ചിട്ടുള്ളത്. പാലത്തി​െൻറ പെയിൻറിങ് പണികളും ഒരു ഭാഗത്തെ അപ്രോച്ച് റോഡ് ടാറിങ്ങും മാത്രമാണ് പൂർത്തിയാകാനുള്ളത്. അടുത്തമാസം ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. വാണിയമ്പലം കുഞ്ഞഹമ്മദാണ് പാലത്തി​െൻറ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.