എ.ബി.സി കാർഗോ ജേതാക്കൾ

മുക്കം: സംസ്കാര കച്ചേരി സംഘടിപ്പിച്ച മൂന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ നെല്ലിക്കാപ്പറമ്പ് എ.ബി.സി കാർഗോ ജേതാക്കളായി. ഫൈനലിൽ ടൗൺ ടീം കൊടിയത്തൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എ.ബി.സി കാർഗോ ജേതാക്കളായത്. നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. ശശികുമാർ, വസന്തൻ, ഉണ്ണികൃഷ്ണൻ, കെ.ടി. ഷാജി, കെ. ബാബുരാജ്, ഗോപാലൻ എന്നിവർ സംസാരിച്ചു. അങ്ങാടി ശുചീകരിച്ചു കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും പ്രവർത്തകർ കൊടിയത്തൂർ അങ്ങാടി പരിസരം ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശരീഫ് അമ്പലക്കണ്ടി, ഹുസ്സൻ പുതുക്കുടി, അബ്ദുസമദ് കണ്ണാട്ടിൽ, ഹമീദ് ചാലക്കൽ, ഹനീഫ, ആലിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.