മിനിലോറി തെങ്ങിൽ ഇടിച്ച് ഡ്രൈവറടക്കം നാലുപേർക്ക് പരിക്ക്

രാമനാട്ടുകര: മിനിലോറി തെങ്ങിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്. യന്‍വീട് ഗിരീഷ് (56), കാടനക്കോട് വീട്ടില്‍ രാംദാസ് (52), കൊടക്കല്ല്പറമ്പ് സതീഷ് (41) ഡ്രൈവറായിരുന്ന ഇമ്പക്കാട്ടില്‍ ബാബുരാജ് (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇറക്കത്തിലാണ് മിനി ലോറി നിയന്ത്രണംവിട്ടത്. കോൺക്രീറ്റ് പണിക്കുവേണ്ട മരപ്പലകകളുമായി വരുന്നതിനിടയിൽ സമീപത്തെ പറമ്പിലേക്ക് കയറി തെങ്ങിലിടിച്ചുനിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലിരുന്ന മൂന്നുപേര്‍ പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവര്‍ ഇമ്പക്കാട്ടില്‍ ബാബുരാജി​െൻറ കാൽ കുടുങ്ങിയതിനാല്‍ അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് ഫാറൂഖ് കോളജ് പാലക്കപ്പുരിപ്പാടത്താണ് അപകടം. പരിക്കുപറ്റിയ നാലുപേരെയും ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഡ്രൈവര്‍ ബാബുരാജ് ഒഴികെയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. മീഞ്ചന്ത ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത്ത്കുമാര്‍, പി.കെ. ബഷീര്‍, ലീഡിങ് ഫയര്‍മാന്‍ ടി.കെ. ഹംസക്കോയ, അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. ഉന്നത വിജയികളെ ആദരിച്ചു. രാമനാട്ടുകര: വൈദ്യരങ്ങാടി പട്ടായിപ്പാടം െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച അസോസിയേഷന് കീഴിലുള്ള മുഴുവൻ വിദ്യാർഥികളെയും ആദരിച്ചു. നേഹ ലത്തീഫിനെയും ചടങ്ങിൽ ആദരിച്ചു. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ നഫീസകുട്ടി ടീച്ചർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷറഫ് സ്വാഗതവും ലത്തീഫ് കള്ളിയൻ നന്ദിയും പറഞ്ഞു തുടർന്ന് നേഹ ലത്തീഫി​െൻറ നേതൃത്വത്തിൽ ഗാനവിരുന്നും നൗഷാദ് രാമനാട്ടുകരയുടെ മാജിക് ഷോയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.