അമ്പലവയൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളി​െൻറ നാഥനാര്​?

lead * വാടകക്ക് നൽകുന്നുണ്ടെങ്കിലും സംരക്ഷിക്കാൻ ആളില്ല * അധികൃതരുടെ അനാസ്ഥ തുടരുന്നു അമ്പലവയൽ: അമ്പലവയൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനോട് അധികൃതർക്ക് അവഗണന മാത്രം. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട ഹാൾ ഇപ്പോൾ നാഥനില്ലാ കളരിയാകുകയാണ്. വാടകക്ക് നൽകുന്നുണ്ടെങ്കിലും സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ കമ്യൂണിറ്റി ഹാൾ കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തുറന്നു കിടക്കുകയായിരുന്നു. കസേരയടക്കമുള്ള സാധനങ്ങളെല്ലാം തുറസ്സായ സ്ഥലത്ത് ആർക്കും എടുത്തുകൊണ്ടുപോകാവുന്ന തരത്തിലാണ് കിടന്നിരുന്നത്. ശനിയും ഞായറും വിവാഹത്തിനായി അനുവദിച്ച ഹാൾ വിവാഹത്തിനുശേഷം വാർഡിലെ എ.ഡി.എസ് വാർഷിക പരിപാടിക്കും ഉപയോഗിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ടൗണിലെത്തിയവരാണ് ഷട്ടറും ഗേറ്റുമെല്ലാം തുറന്നുകിടക്കുന്നത് കണ്ടത്. വിവാഹങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും ഉപയോഗിക്കുന്ന അമ്പലവയലിലെ പ്രധാനവേദിയാണ് പഞ്ചായത്തി​െൻറ കമ്യൂണിറ്റി ഹാൾ. ഹാൾ വാടകക്കു നൽകുമ്പോൾ ഉപയോഗശേഷം വൃത്തിയാക്കുന്നതിന് വാടകയോടൊപ്പം ആയിരം രൂപ വൃത്തിയാക്കൽ ഇനത്തിൽ ഈടാക്കാറുണ്ട്. എന്നാൽ, ശനിയാഴ്ച ഹാളിൽ നടന്ന കല്യാണ ചടങ്ങിനുശേഷം ഭക്ഷണാവശിഷ്ടങ്ങളടക്കം ഇവിടെ നിന്ന് നീക്കിയിരുന്നില്ല. ഹാൾ വൃത്തിയാക്കിയതിനുശേഷമാണ് കുടുംബശ്രീ പ്രവർത്തകർ പരിപാടി നടത്തിയത്്. എന്നാൽ, വൃത്തിയാക്കലിനുശേഷം മാലിന്യം പ്ലാസ്റ്റിക് കവറിൽ നിറച്ചു വെച്ചിരുന്നെങ്കിലും ഇവ നീക്കം ചെയ്തിരുന്നില്ല. തെരുവു നായ്ക്കൾ കവർ വലിച്ചുകീറി ഭക്ഷണാവശിഷ്ടങ്ങൾ പുറത്തിട്ടതിനാൽ പരിസരം മുഴുവൻ ദുർഗന്ധമാണ്. ഹാൾ വാടകക്ക് നൽകുന്നതിനൊപ്പം ഉപയോഗം കഴിഞ്ഞ് പൂട്ടാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പലതവണയായി രാത്രികാലങ്ങളിൽ ഹാൾ തുറന്നു കിടക്കാറാണ് പതിവ്. ഇതു മൂലം രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. പഞ്ചായത്ത് ഹാൾ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത് സംബന്ധിച്ച് മാധ്യമം ഏപ്രിൽ 20ന് വാർത്ത നൽകിയിരുന്നു. പ്രദേശത്ത് മറ്റു സ്വകാര്യ ഓഡിറ്റോറിയങ്ങൾ ഇല്ലാത്തതിനാൽ പഞ്ചായത്തിന് വരുമാന മാർഗവും, സാധാരണക്കാർക്ക് ഏറെ പ്രയോജനവുമാവേണ്ട കമ്യൂണിറ്റി ഹാൾ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. MONWDL7 കമ്യൂണിറ്റി ഹാൾ തുറന്നുകിടക്കുന്നു MONWDL8 slug സംരക്ഷിക്കണം- ഡി.വൈ.എഫ്.ഐ അമ്പലവയൽ: പൊതുജനങ്ങൾക്ക് ഉപകാരപ്രദവും പഞ്ചായത്തിന് വരുമാനവുമാകേണ്ട കമ്യൂണിറ്റി ഹാൾ സംരക്ഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹാളാണിത്. അധികൃതർ അനാസ്ഥ അവസാനിപ്പിച്ച് പുതിയ കെട്ടിടം നിർമിക്കാൻ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു കെ. ജാഷിദ്, സുനിൽകുമാർ, ശിവൻ, മുജീബ് എന്നിവർ സംസാരിച്ചു. 'സ്ഥിരം' ജോലിക്കാരായി ദിവസവേതനക്കാർ വൈത്തിരി: പൂക്കോട് അനിമൽ സയൻസ് യൂനിവേഴ്സിറ്റിയിൽ ദിവസവേതനക്കാരായ ഡ്രൈവർമാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വർഷങ്ങളായി ജോലി ചെയ്യുന്നതായി ആരോപണം. വിവിധ ഡിപ്പാർട്ട്മ​െൻറ് തലവന്മാരുടെ ഡ്രൈവർമാരായ ആറു പേർക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ദിവസ വേതനക്കാരായ ജോലിക്കാരെ ഓരോ 55 ദിവസം കഴിയുമ്പോഴും പിരിച്ചുവിടണമെന്നും പകരം ആളെ നിയമിക്കണമെന്നുമാണ് ചട്ടം. എന്നാൽ, ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും സ്വാധീനവുമുപയോഗിച്ച് അഞ്ചും ആറും വർഷം ജോലി ചെയ്യുന്നവരാണ് യൂനിവേഴ്സിറ്റിയിലെ ഡ്രൈവർമാർ. ഇതുമൂലം എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചിൽ നിന്നും താൽക്കാലികാടിസ്ഥാനത്തിലും സ്ഥിരമായും ജോലിക്കാരെ നിയമിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യൂനിവേഴ്സിറ്റി. ഏതാനും മാസങ്ങൾക്കു മുമ്പ് എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചിൽ നിന്നും ഡ്രൈവർമാരെ നിയമിക്കാൻ ഇൻറർവ്യൂ നടത്തിയെങ്കിലും നിയമനം അട്ടിമറിക്കപ്പെടുകയായിരുന്നുവത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.