ബാഫഖി തങ്ങൾ ട്രസ്​റ്റിന്​​ ടോൾ ഫ്രീ നമ്പർ

കോഴിക്കോട്: അബ്ദുൽ റഹ്‌മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ട്രസ്റ്റി​െൻറ ആരോഗ്യ സേവനങ്ങൾക്കായി ടോൾഫ്രീ നമ്പർ പ്രവർത്തനം തുടങ്ങി. ഇന്ത്യയിലുള്ളവർക്ക് 1800 5321 312, വിദേശത്തുള്ളവർക്ക് +91 9526 312 312 എന്നിവയാണ് നമ്പറുകൾ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവൃത്തിസമയം. ഞായറാഴ്ച ഒഴിവ് ദിവസമായിരിക്കും. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ താഹ ബാഫഖി തങ്ങൾ അധ്യക്ഷനായി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ മുഖ്യാതിഥിയായി. ഡോ. ടി.പി. അഷ്‌റഫ്, ഡോ. കെ. മൊയ്തു, ഡോ. സന്ദീപ് കുഞ്ഞിക്കണ്ണൻ, ഡോ. കെ. കുഞ്ഞാലി, ഡോ. കെ.എസ്. കൃഷ്ണകുമാർ, ഡോ. എ.എസ്‌. ശബ്നം, ഡോ. ബിന്ദു എസ്.അജിത്, ഡോ. യഹിയ ഖാൻ എന്നിവർക്ക് ഉപഹാരം നൽകി. അലി ബാഫഖി തങ്ങൾ, അഹമ്മദ് ബാഫഖി തങ്ങൾ, ഹാരിസ് ബാഫഖി തങ്ങൾ, അഷ്‌റഫ് അയ്ദീദ് (മുൻ എയർ ഇന്ത്യ മാനേജർ, കുവൈത്ത്) എന്നിവർ സംസാരിച്ചു. പി. സക്കീർഹുസൈൻ കുന്ദമംഗലം സ്വാഗതവും ജനീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.