മഴക്കാല മുന്നൊരുക്കം; എമർജൻസി റസ്​പോൺസ്​ ടീം രൂപവത്​കരിക്കും

കോഴിക്കോട്: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എല്ലാ വില്ലേജുകളിലും വില്ലേജ് ഡിസാസ്റ്റർ മാനേജ്മ​െൻറ് കമ്മിറ്റിയും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയവരെ ഉൾപ്പെടുത്തി വില്ലേജ് തലത്തിൽ എമർജൻസി റസ്പോൺസ് ടീമും രൂപവത്കരിക്കാൻ തീരുമാനം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കോഴിക്കോട് താലൂക്കിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. റോഡി​െൻറ വശങ്ങളിലുള്ള അപകടകരമായ മരങ്ങൾ, പരസ്യ ബോർഡുകൾ എന്നിവ നീക്കംചെയ്യണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, വഴിയോരക്കച്ചവടങ്ങൾ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കാനും ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യോഗം നിർദേശം നൽകി. കോഴിക്കോട് നഗരത്തിൽ അടുത്തിടെ മണ്ണിടിഞ്ഞ് രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ അനധികൃത മണ്ണെടുപ്പ് തടയാനുള്ള നടപടി കർശനമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ദുരന്തം സംഭവിച്ചാൽ 100,101,1077 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാനും ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, തഹസിൽദാർ കെ.ടി. സുബ്രമണ്യൻ, അഡീഷനൽ തഹസിൽദാർ ഇ. അനിതകുമാരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.