ഏകദിന ഫുട്ബാൾ: കൂടരഞ്ഞി അർജുന ജേതാക്കൾ

മുക്കം: ഡി.വൈ.എഫ്.ഐ കൂമ്പാറ യൂനിറ്റ് ഗവ. ട്രൈബൽ എൽ.പി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഏകദിന ഫുട്ബാൾ ടൂർണമ​െൻറിൽ കൂടരഞ്ഞി അർജുന അക്കാദമി ജേതാക്കളായി. ഫൈനലിൽ കൊടിയത്തൂർ ഫൈറ്റേഴ്സ് എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് പ്രൈസ് മണിയും എവർറോളിങ് ട്രോഫിയും ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് വി. വസീഫ് നൽകി. സുനേഷ് ജോസഫ്, എം.വി. വൈശാഖ്, വിനോദ് ആലങ്ങാടൻ, വി.പി. മുജീബ്, മനു, ഷഹബാസ്, സഫീർ, ഷൈജൽ ബാബു, കെ.എ. സജീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.