നവാഗതരെ സ്വീകരിച്ചു

നരിക്കുനി: പാറന്നൂർ ജി.എം.എൽ.പി സ്കൂളിലെ നവാഗതരെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്വീകരിക്കുന്ന വരവേൽപ് ആഘോഷിച്ചു. പഞ്ചായത്ത് വൈസ്് പ്രസിഡൻറ് പി. അബ്്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ജില്ല പഞ്ചായത്ത് മെംബർ വി. ഷക്കീല നിർവഹിച്ചു. പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഐ. ആമിന അധ്യക്ഷത വഹിച്ചു. ഡയറ്റ് കോഒാഡിനേറ്റർ യു.കെ. നാസർ, പി. റഫീഖ്, കെ.സി. അബ്്ദുൽ ഖാദർ, എം. ഇബ്രാഹിം, എ.ഇ.ഒ മനോഹരൻ, കെ.സി. അസീസ് എന്നിവർ സംസാരിച്ചു. കെ.സി. സാലിഹ് നന്ദി പറഞ്ഞു. വിദ്യാഭ്യാസ സഹായ വിതരണം നരിക്കുനി: പഞ്ചായത്ത് കെ.എം.സി.സി വിദ്യാഭ്യാസ സഹായവും ചികിത്സ സഹായവും വിതരണം ചെയ്തു. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയ ഷഹാന മുംതാസിന് ആദ്യ ഗഡു സാമ്പത്തിക സഹായം നൽകി കെ.സി. അബ്ദുൽ ഖാദർ ഹാജി നിർവഹിച്ചു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രാഹുലിന് മണ്ണങ്ങര അബ്ദുറഹിമാൻ ഹാജി സാമ്പത്തിക സഹായം വിതരണം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി വി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.സി. ആലി ഹാജി, സി.കെ. സലീം, വി.സി. മുഹമ്മദ്, എ. മിഹ്ജഹ്, എം. ബഷീർ, സുലൈമാൻ, അനസ്, എം. അബൂബക്കർ ഹാജി, പി.കെ. മുനീർ, സി.പി. ലൈല, ഷഹാന മുംതാസ് എന്നിവർ സംസാരിച്ചു. പി. മുഹ്സിൻ സ്വാഗതവും പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.