ദേശീയ സെമിനാർ നടുവണ്ണൂരിൽ

നടുവണ്ണൂർ: നടുവണ്ണൂരിലെ ഫോർമർ സ്കൗട്ട് ഫോറത്തി​െൻറ ദശവാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ദേശീയ സെമിനാറും മേയ് 12ന് നടുവണ്ണൂരിൽ നടക്കും. കുട്ടികളുടെ സിനിമക്ക് ചലച്ചിത്ര അക്കാദമിയുടെ അംഗീകാരം നടുവണ്ണൂർ: കോട്ടൂർ എ.യു.പി സ്കൂൾ തിയറ്റർ ക്ലബ് നിർമിച്ച 'ഈ കാടിന് ഞാനെന്തു പേരിടും' ഷോർട്ട് ഫിലിം ഇൻറർനാഷനൽ ചൈൽഡ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷയിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ നാട്ടിൻപുറത്തെ പൊതുവിദ്യാലയം ലോ ബജറ്റിൽ നിർമിച്ച ഈ ചിത്രംകൂടി തെരഞ്ഞെടുക്കപ്പെട്ടതി​െൻറ ആഹ്ലാദത്തിലാണ് കുട്ടികളും അണിയറ പ്രവർത്തകരും. ദേശീയതലത്തിൽ എൻ.സി.ഇ.ആർ.ടി സംഘടിപ്പിച്ച 22ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ 2018ൽ മികച്ച ശബ്ദലേഖനത്തിനുള്ള അവാർഡും നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.