സുഡാനിയിലെ ബിയ്യുമ്മയെ തേടി സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്​കാരം

ബാലുേശ്ശരി: സുഡാനിയിലെ ബിയ്യുമ്മയെ തേടി കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ സ്നേഹനിധിയായ ബിയ്യുമ്മയായി തകർത്ത, അഭിനയിച്ച നാടക കലാകാരി സരസ ബാലുശ്ശേരി കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് അർഹയായി. 45 വർഷമായി നാടകരംഗത്ത് പ്രവർത്തിച്ചുവരുന്ന സരസ ഇതിനകം ആയിരത്തോളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1992ൽ നാന പുരസ്കാരവും ലഭിച്ചു. പി. ചന്ദ്രകുമാറി​െൻറ ഉയരും ഞാൻ നാടാകെ എന്ന സിനിമയിൽ മോഹൻലാലി​െൻറ അമ്മയായും അഭിനയിച്ചു. അവാർഡ് വിവരമറിഞ്ഞ് പുരുഷൻ കടലുണ്ടി എം.എൽ.എ സരസയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുെമ്പായിൽ, രാജൻ ബാലുശ്ശേരി, രാധാകൃഷ്ണൻ ഒള്ളൂർ, ഖാദർ പുത്തൂർവട്ടം എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.