ബ്രിജേഷ് പ്രതാപി​െൻറ 'ഐ' മികച്ച ഷോര്‍ട്ട് ഫിലിം

പേരാമ്പ്ര: പേരാമ്പ്ര സ്വദേശി ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത 'ഐ' ഭരത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ മികച്ച ചിത്രത്തിനുള്ള ഐ.വി. ശശി പുരസ്‌കാരത്തിന് അര്‍ഹമായി. വലന്‍സിയ മീഡിയ കോര്‍ട്ട് ബാനറില്‍ നിർമിച്ച ഷോര്‍ട്ട് ഫിലിമി​െൻറ ഇതിവൃത്തം ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന അന്ധയായ പെണ്‍കുട്ടിയും അവള്‍ക്ക് ചുറ്റും സംഭവിക്കുന്ന നിരവധി വിഷയങ്ങളുമാണ്. സബീഷ് യുവ കാമറയും എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തില്‍ അനില്‍ കുമാര്‍ തിരുവമ്പാടി, പ്രശോഭ് മേലടി, മിഥുന്‍ പയ്യോളി, പ്രജി, അഖില്‍, ചന്ദ്രന്‍, ശിൽപ വിജയന്‍, ആതിര, ജീന ഷാബി, ആന്‍സി ബിജു, ഗീത തുടങ്ങിയവരാണ് അഭിനേതാക്കള്‍. കരിയര്‍ ഗൈഡന്‍സ് ശിൽപശാല പേരാമ്പ്ര: സ​െൻറര്‍ ഫോര്‍ ഡവലപ്‌മ​െൻറ് ഓഫ് എജുക്കേഷന്‍ ആൻഡ് ടെക്‌നോളജി (സിഡിറ്റ്) പ്ലസ്ടു, ഡിഗ്രി, പി.ജി വിദ്യാർഥികള്‍ക്കായി ഏകദിന കരിയര്‍ ഗൈഡന്‍സ് ശിൽപശാല സംഘടിപ്പിക്കുന്നു. കാംഫോര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മ​െൻറി​െൻറ സഹകരണേത്താടെ സംഘടിപ്പിക്കുന്ന ശിൽപശാല മേയ് 15ന് രാവിലെ 9.30 മുതല്‍ 12.30 വരെ ചേനോളി റോഡിലുള്ള ദയ ഓഡിറ്റോറിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9562855728.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.