അനുമോദിച്ചു

പേരാമ്പ്ര: പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഫിദ അസീസ്, നിഹാൽ അമീൻ എന്നീ വിദ്യാർഥികളെ ഹരിതവേദി ജി.സി.സി റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. ഫിദ അസീസിന് ഹരിതവേദി രക്ഷാധികാരി അസീസ് പുത്തലത്ത് ഉപഹാരം നൽകി. മുസ്ലിം ലീഗ് നൊച്ചാട് ശാഖ പ്രസിഡൻറ് പി.സി. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. ഹംസ മാവിലാട്ട്, പി.കെ. റഷീദ്, എം.പി സജാദ്, ടി. ഹമീദ്, ടി. ആസിഫ്, കെ.എം. അൻവർ ഷാ, സി. മുഹമ്മദ്‌ കോയ, ഉബൈദ് ചെറുവറ്റ, എൻ.പി. അസീസ്, സി. ജുനൈസ്, ഫൗസിയ ടീച്ചർ, മുഹമ്മദ്‌ നിഹാൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.