പിളരുന്ന ഭൂമി; പൊരുളറിയാതെ നാട്​

കോട്ടക്കൽ: ഭൂമി പിളരുന്ന അപൂർവ പ്രതിഭാസത്തി​െൻറ പൊരുളറിയാതെ കഴിയുകയാണ് ഇവിടെയൊരു ഗ്രാമം. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ 13ാം വാർഡിൽ കഞ്ഞിക്കുഴിങ്ങര സ്കൂളിന് സമീപത്താണ് ഇതി​െൻറ ഭാഗമായി വീടുകളിൽ വിള്ളൽ അനുഭവപ്പെടുന്നത്. ഏത് നിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ മൂന്ന് വർഷത്തോളമായി ഭീതിയോടെ കഴിയുകയാണ് പൊട്ടൻചോല റഹീമും ഭാര്യയും നാല് മക്കളും. തറ വിണ്ടുകീറി. മുൻവശത്തെ ചുമരിലും കിടപ്പുമുറിയിലും പൂർണമായി വിള്ളൽ വീണു. പ്രദേശം സന്ദർശിച്ച തഹസിൽദാർ കുടുംബത്തോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എങ്ങോട്ട് പോകാനെന്നാണ് വിദേശത്തുള്ള റഹീമി​െൻറ ഭാര്യ കുഞ്ഞിമ്മയും നാല് മക്കളും ചോദിക്കുന്നത്. പ്രദേശത്തെ വീട്ടിൽ വളർത്തുന്ന ആട് കഴിഞ്ഞ ശനിയാഴ്ച ഇത്തരത്തിലുള്ള വിള്ളലിൽ വീണെങ്കിലും ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല. 2013 ഏപ്രിൽ 14നാണ് ആദ്യം ഭൂമി നെടുകെ പിളർന്നത്. അർധരാത്രിയുണ്ടായ അസാധാരണ പ്രതിഭാസം ജനങ്ങളെ പരിഭ്രാന്തരാക്കി. എന്നാൽ, ആശങ്കപ്പെടേെണ്ടന്നായിരുന്നു അധികൃതർ പറഞ്ഞത്. ദിവസം കഴിയുംതോറും വിള്ളൽ കൂടിവന്നു. സമീപത്തെ പരുത്തിക്കുന്നൻ സൈനുദ്ദീ​െൻറ ഇരുനില ടെറസ് വീടി​െൻറ പല ഭാഗങ്ങളും വിണ്ടുകീറാൻ തുടങ്ങി. നാല് മാസത്തിനുള്ളിൽ വീട് ഭാഗികമായി ഭൂമിക്കടിയിലായി. ഒടുവിൽ നിലംപൊത്തി. കിണറും നാമാവശേഷമായി. പരിശോധന നടത്തിയ ജിയോളജി വകുപ്പ് കണ്ടെത്തിയത് ഭൂമിക്കടിയിലെ വെള്ളം അനിയന്ത്രിതമായി ഊറ്റിയെടുത്തത് മൂലമാണെന്നായിരുന്നു. എന്നാൽ, പരിഹാരനിർദേശങ്ങൾ നൽകാതെ ഉദ്യോഗസ്ഥർ മടങ്ങി. ആശങ്കയകറ്റാനാവശ്യപ്പെട്ട് പ്രദേശത്തുകാർ പഞ്ചായത്ത്, റവന്യൂ ഓഫിസുകൾ കയറിയിറങ്ങി മടുത്തു. ഇനിയാരെ സമീപിക്കുമെന്നറിയില്ല ഇവർക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.