ഇടിമിന്നല്‍: സൗത്ത് കൊടുവള്ളിയില്‍ വ്യാപക നഷ്​ടം

കൊടുവള്ളി: ബുധനാഴ്ച രാത്രിയിലെ ഇടിമിന്നലില്‍ സൗത്ത് കൊടുവള്ളി ഭാഗത്ത് വീടുകള്‍ക്കും കടകള്‍ക്കും വ്യാപകനാശം. മിന്നലി​െൻറ ആഘാതത്തില്‍ ഏഴോളം വീടുകളുടെ മെയിന്‍സ്വിച്ചുകളും വയറിങ്ങും കത്തി നശിച്ചു. ചുവരുകള്‍ക്കും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കും കേടുപാട് സംഭവിച്ചു. കളത്തില്‍ എ. ഷറഫുദ്ദീ​െൻറ വീടി​െൻറ വയറിങ് പൂർണമായും കത്തിനശിച്ചു. വീടി​െൻറ ചുവരിന് വിള്ളല്‍ സംഭവിക്കുകയും വീട്ടുവളപ്പിലെ രണ്ട് തെങ്ങുകള്‍ക്ക് മിന്നലേല്‍ക്കുകയും ചെയ്തു. കളത്തില്‍ അഷ്‌റഫി​െൻറ വീടി​െൻറ മെയിന്‍ സ്വിച്ച് പൊട്ടിത്തെറിച്ചു. കളത്തില്‍ ഉണ്ണിയുടെ വീടിനും സൗത്ത് കൊടുവള്ളി അങ്ങാടിയില്‍ മഹ്മൂദി​െൻറ ഉടമസ്ഥതയിലുള്ള കൂള്‍ബാറിനും കേടുപാട് സംഭവിച്ചു. കൊടുവള്ളി മേഖലയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴക്കും കാറ്റിനുമിടെ ലൈനില്‍ മരങ്ങള്‍ പൊട്ടിവീണും മിന്നലേറ്റും നിലച്ച വൈദ്യുതിബന്ധം വ്യാഴാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിക്കപ്പെട്ടത്. kdy-1,2,3, കനത്ത മിന്നലില്‍ സൗത്ത് കൊടുവള്ളിയില്‍ വീടുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.