എഴുത്തുകാരൻ നിൽക്കേണ്ടത് ലോകത്തിെൻറ പക്ഷത്ത് -സി. രാധാകൃഷ്ണൻ

കോഴിക്കോട്: എഴുത്തുകാർ ഇടതും വലതുമായി വിഭജിക്കപ്പെടുമ്പോൾ അനീതിക്കെതിരെ ചെറുത്തുനിൽക്കാനുള്ള കരുത്താണ് നഷ്ടപ്പെടുന്നതെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ പറഞ്ഞു. ബാലസാഹിതി പ്രകാശം എർപ്പെടുത്തിയ കുഞ്ഞുണ്ണി പുരസ്കാരം പി.ആർ. നാഥന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പക്ഷത്തി​െൻറ അനീതികളെ നീതീകരിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. യഥാർഥത്തിൽ നാം ജീവിക്കുന്ന ലോകത്തി​െൻറ പക്ഷത്തുനിന്നുവേണം എഴുത്തുകാരൻ കാര്യങ്ങളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലഗോകുലം സംസ്ഥാന പ്രസിഡൻറ് കെ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പി.കെ. ഗോപി, ഡോ. ഗോപി പുതുക്കോട്, പി.പി. ശ്രീധരനുണ്ണി, ഉഷ കേശവരാജ്, ലത്തീഫ് പറമ്പിൽ, ശ്രീലാസ്, പി.ആർ. നാഥൻ എന്നിവർ സംസാരിച്ചു. എം.എ. അയ്യപ്പൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.