ഈന്തോല പന്തലൊരുക്കി തിരുവള്ളൂരിൽ നാടകക്കളരി

തിരുവള്ളൂർ: ഈന്തോല പന്തലൊരുക്കി നടത്തിയ നാടകക്കളരി വേറിട്ട അനുഭവമായി. തിരുവള്ളൂർ തിരുവരങ്ങ് തിയറ്റർ ഗ്രൂപ്പാണ് കുരുത്തോല എന്ന പേരിൽ നാടകക്യാമ്പ് നടത്തിയത്. ചക്കപ്പുഴുക്കും കഞ്ഞിയുമായിരുന്നു ലഘുഭക്ഷണം. പിന്നെ കുത്തരിച്ചോറും ചക്കക്കുരു കറിയും പായസവുമായപ്പോൾ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് അത് പുതിയ അനുഭവമായി. പഴമയിലേക്കുള്ള ഈ തിരിച്ചുപോക്കിൽ നാട്ടുകാരും പങ്കാളികളായി. പഴയകാല നാടകപ്രവർത്തകരായ എം. ബാലകൃഷ്ണൻ, കണ്ടിയിൽ രാമചന്ദ്രൻ, എം. കുഞ്ഞിക്കണ്ണൻ വൈദ്യർ എന്നിവർക്കുള്ള സ്മരണാഞ്ജലി കൂടിയായ ക്യാമ്പ് നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു. സി.കെ. ഷിബു അധ്യക്ഷത വഹിച്ചു. ഒ.കെ. പ്രമോദ്, കെ.വി. ജിതേഷ് എന്നിവർ സംസാരിച്ചു. ലിനീഷ് നരയംകുളം, മഹേഷ് പേരാമ്പ്ര, ശ്രീജിത്ത് ഉറുമാണ്ടി എന്നിവർ കുട്ടികളുമായി സംവദിച്ചു. വേറിട്ട അനുഭവമായി അവധിക്കാല പരിശീലനത്തിലെ ചാക്യാർകൂത്ത് ആയഞ്ചേരി: തോടന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന അവധിക്കാല പരിശീലനത്തിനിടയിലെ സാംസ്കാരിക സമ്മേളനം വേറിട്ട അനുഭവമാകുന്നു. ഉച്ചക്ക് 40 മിനിറ്റാണ് സാംസ്കാരിക രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരുമായി സംവദിക്കാനെത്തുന്നത്. അതിഥികളായെത്തുന്ന ഇവർ അനുഭവങ്ങൾ പങ്കുവെക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അധ്യാപകൻ കൂടിയായ ഐ.എം. കലേഷ് വ്യാഴാഴ്ച അവതരിപ്പിച്ച ചാക്യാർകൂത്ത് ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കാനുമുള്ള അവസരമായി. സമകാലിക സംഭവങ്ങൾ നർമരസം കലർത്തി അവതരിപ്പിച്ചപ്പോൾ അത് ആസ്വാദകർക്ക് പുതിയ അനുഭവമായി. മേപ്പയൂർ വിളയാട്ടൂർ യു.പി സ്കൂളിലെ അധ്യാപകനാണ് കലേഷ്. കഴിഞ്ഞ ദിവസം എല്ലാവരും വിദ്യാലയത്തിലേക്ക് എന്ന സന്ദേശമുയർത്തി സനീഷ് വടകര അവതരിപ്പിച്ച മാജിക് ഷോ പഠനാനുഭവങ്ങൾ ഹൃദ്യമാക്കാൻ മാജിക്കിന് സാധിക്കുമെന്ന് തെളിയിച്ചു. രമേശ് കാവിൽ, ഡോ. കെ.എസ്. വാസുദേവൻ, ഡോ. സച്ചിത്ത്, സത്യൻ മുദ്ര, സജീവൻ ചെമ്മരത്തൂർ, ഭരതൻ കുട്ടോത്ത്, പാട്ടുപുര നാണു, ഷൈനി വടകര എന്നിവർ വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തി. ബി.പി.ഒ എടത്തട്ട രാധാകൃഷ്ണൻ, ഗോപീനാരായണൻ, കെ. നൗഷാദ്, എൻ. അനിൽകുമാർ, പുഷ്പ ഹെൻസൻ, പി.കെ. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.