കൃഷിസ്ഥലത്ത് സ്​റ്റീൽ ബോംബ് കണ്ടെത്തി

വളയം: ഗ്രാമപഞ്ചായത്ത് ഒാഫിസ് പരിസരത്തെ ആളൊഴിഞ്ഞ കൃഷി സ്ഥലത്തുനിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബ് കണ്ടെടുത്തു. കണ്ടെടുത്ത ബോംബ് പുതിയതും ഉഗ്രസ്ഫോടന ശേഷിയുമുള്ളതാണെന്ന് ബോംബ് സ്ക്വാഡ് പറഞ്ഞു. ബോംബ് സ്ക്വാഡ് എ.എസ്.ഐ എം.എം.ഭാസ്കരൻ, സന്തോഷ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.