സോഫ്റ്റ്ബാൾ: എളേറ്റിൽ എം.ജെ.എച്ച്.എസ്​.എസും ഡയമണ്ട് ഫീൽഡേഴ്സ്​ വടകരയും ജേതാക്കൾ

നരിക്കുനി: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ല ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് വടകരയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസും രണ്ടാം സ്ഥാനം നേടി. ഇരു വിഭാഗങ്ങളിലും വട്ടോളി ഹൈടെക് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനച്ചടങ്ങിൽ ജില്ല സോഫ്റ്റ്ബാൾ അസോസിയേഷൻ പ്രസിഡൻറ് ടി.സി. അഹമ്മദ് ജേതാക്കൾക്ക് േട്രാഫി സമ്മാനിച്ചു. തോമസ് മാത്യൂ അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് മുസ്തഫ, റിയാസ് അടിവാരം, എ. മിഥുൻലാൽ, കെ. അക്ഷയ് എന്നിവർ സംസാരിച്ചു. ഏ.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു. സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് നരിക്കുനി: 'ദ നരിക്കുനി' ക്ലബും ഹെൽപിങ് ഹാൻഡ്സ് കോഴിക്കോടും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 13ന് ഞായറാഴ്ച ചെമ്പക്കുന്നിലെ നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ക്യാമ്പ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9446731766, 9847487939, 9446153933 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. photo: soft ball winners narikkuni news foto.jpg ജില്ല ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ടീമിന് ജില്ല സോഫ്റ്റ്ബാൾ അസോസിയേഷൻ പ്രസിഡൻറ് ടി.സി. അഹമ്മദ് േട്രാഫി സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.