യുവഗായകൻ അർഷാദ് നൈനാംവളപ്പിനെ ആദരിച്ചു

കോഴിക്കോട്: റഫി ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ യുവഗായകൻ അർഷാദ് നൈനാംവളപ്പിനെ ആദരിച്ചു. നൂറിലധികം വേദികളിൽ കേരളത്തിനകത്തും പുറത്തുമായി റഫി ഗാനങ്ങളിലൂടെ അറിയപ്പെടുന്ന 26കാരനായ അർഷാദിന് കോഴിക്കോട് നടന്ന റഫി ഗാനലാപന മത്സരത്തിൽ ഒന്നാ സ്ഥാനം ലഭിച്ചിട്ടുണ്ട്. നൈനാംവളപ്പ് മുസ്ലിം ലീഗ് കമ്മിറ്റി ഒരുക്കിയ ആദരിക്കൽ ചടങ്ങ് ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻകോയ, കൗൺസിലർ സി. അബ്ദുറഹിമാൻ, എം.പി. മൊയ്തീൻ ബാബു, എ.വി. അൻവർ, ഹമീദ് കോട്ടുമ്മൽ, പി. സക്കീർ, എ.ടി. മൊയ്തീൻ കോയ, എൻ.വി. മമ്മത് കോയ, ഇ.പി. അശ്റഫ്, അസ്ലം ഇടിയങ്ങര എന്നിവർ സംസാരിച്ചു. എസ്.വി. അശ്റഫ് സ്വാഗതവും, എൻ.പി. ഷാഹുൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.