പാലരുകണ്ടിത്താഴം പാലം ഉദ്ഘാടനം ചെയ്തു

ചേളന്നൂർ: കാക്കൂർ പെരുമീൻപുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനുസമീപത്തെ നിർവഹിച്ചു. എലത്തൂർ നിയോജക മണ്ഡലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച അറുപത് ലക്ഷം ചെലവഴിച്ചാണ് നിർമിച്ചത്. ഒരു പ്രദേശത്തി​െൻറ ഏറെക്കാലത്തെ അഭിലാഷം സാക്ഷാത്കരിച്ച മുഹൂർത്തം ജനങ്ങൾ പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും ആഘോഷമാക്കി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല, ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഷാജി, ജില്ല പഞ്ചായത്ത് മെംബർ ഷക്കീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.എം. മുഹമ്മദ് മാസ്റ്റർ, വാർഡ് മെംബർമാരായ ബിലിഷ രമേഷ്, പി. ഇസ്മായിൽ വിവിധ രാഷ്യട്രീയ പാർട്ടി പ്രതിനിധികളായ ഒ. രാമചന്ദ്രൻ, ടി. അരവിന്ദാക്ഷൻ , കെ. മോഹനൻ, എം. കൃഷ്ണദാസ്, എം.പി. ജനാർദനൻ മാസ്റ്റർ, പി. അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രതിഷ്ഠാ മഹോത്സവം കക്കോടി: കുമാരസ്വാമി ശ്രീമുപ്പറ്റമ്മൽ അന്നപൂർണേശ്വരി ക്ഷേത്രം സർപ്പക്കാവ് പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് അരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തിലാണ് മഹോത്സവം. നിർമാല്യദർശനം, ഗണപതിഹോമം, അത്താഴപൂജ, ഉഷപൂജ, നാമജപ സങ്കീർത്തനയാത്ര, ലളിതാ സഹസ്രനാമ സംഘപാരായണം, ഭഗവതിസേവ, ആഘോഷവരവ്, സർവൈശ്വര്യ പൂജ, നവകം, പഞ്ചഗവ്യം, മറ്റു വിശേഷാൽ പൂജകൾ, സൗഹൃദ സദസ്സ്, അന്നദാനം എന്നിവ ഉണ്ടാകും. വെള്ളിയാഴ്ച സമാപിക്കും. പ്ലസ്വൺ പ്രവേശന ശിൽപശാല എരഞ്ഞിക്കൽ: തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റി​െൻറയും കരിയർ ഗൈഡൻസ് യൂനിറ്റി​െൻറയും ആഭിമുഖ്യത്തിൽ പ്ലസ്വൺ പ്രവേശന ശിൽപശാല സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്ലസ്വൺ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഏകദിന ശിൽപശാല സംഘടിപ്പിച്ചത്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ യു. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി ഫോക്കസ് പോയൻറ് ജില്ല കോഒാഡിനേറ്റർ മാധവ് ആനന്ദ് നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് അബ്ദുൽസത്താർ, സ്കൗട്ട്സ് മാസ്റ്റർ മുഹമ്മദ് ഷഹീൻ, ഹരീഷ്കുമാർ മനക്കൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഫാത്തിമ ഹന്നഹഗർ സ്വാഗതവും ഗൈഡ്സ് ക്യാപ്റ്റൻ വി.ടി. അനുപമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.