നിയമാനുസൃതമല്ലാത്ത നിർമാണപ്രവൃത്തിക്കെതിരെ കർശന നടപടിയെന്ന്​ കലക്ടർ

കോഴിക്കോട്: ജില്ലയിൽ നിയമാനുസൃതമല്ലാത്ത എല്ലാ നിർമാണപ്രവൃത്തികൾക്കെതിരെയും കർശനമായ നടപടിയെന്ന് കലക്ടർ യു.വി. ജോസ്. ജില്ല ദുരന്തനിവാരണ അതോറിറ്റി കലക്ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. നഗരത്തിൽ വ്യാഴാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടൽ. ചട്ടങ്ങൾ പാലിക്കാതെ ജില്ലയിൽ പലയിടത്തും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതായി സംശയിക്കുന്നുണ്ട്. നിലവിൽ നിർമാണത്തിലുള്ള എല്ലാ കെട്ടിടങ്ങളും പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. അപകടത്തെ തുടർന്ന് തൊട്ടടുത്ത കെട്ടിടങ്ങളിലെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യം തുടർന്നും ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളും. കെട്ടിട നിർമാണ സ്ഥലങ്ങളിൽ തൊഴിലാളികളുടെ എണ്ണവും പേരുവിവരങ്ങളും രേഖപ്പെടുത്തുന്നുണ്ടോ, മതിയായ സുരക്ഷ ഉപകരണങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാവുന്നുണ്ടോ എന്നെല്ലാം പരിശോധിക്കാൻ ജില്ല ലേബർ ഓഫിസറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മരിച്ചവർക്ക് നഷ്ടപരിഹാര തുക നൽകുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ആലോചിക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിന് നടപടി കൈക്കൊള്ളുമെന്നും കലക്ടർ ഉറപ്പുനൽകി. െഡപ്യൂട്ടി കലക്ടർ (ഡി.എം) കൃഷ്ണൻകുട്ടി, അസി. ടൗൺ പ്ലാനർ അബ്ദുൽ മാലിക്, ഡിവിഷനൽ ഫയർ ഓഫിസർ രജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.