സെക്രട്ടറിയുടെ വിവാദ നിബന്ധന: യു.ഡി.വൈ.എഫ് പഞ്ചായത്ത്​ ഒാഫിസ് മാർച്ച് നടത്തി

കൊടിയത്തൂർ: വീട്ടുനമ്പർ ലഭിക്കുന്നതിനായി അപേക്ഷ നൽകിയ ആളോട് ക്വാറിക്കെതിരെ പരാതി നൽകിെല്ലന്ന് മുദ്രപത്രത്തിൽ എഴുതിനൽകണമെന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിബന്ധന വിവാദമായ സാഹചര്യത്തിൽ യു.ഡി.എഫ് യുവജന വിഭാഗമായ യു.ഡി.വൈ.എഫ് പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. വീടിന് നമ്പർ കിട്ടുന്നതിനും മറ്റും ക്രഷറുകളുടെ അടുത്തുള്ളവർ അപേക്ഷ കൊടുക്കുമ്പോൾ, തോട്ടുമുക്കം ഭാഗത്ത് പലർക്കും പഞ്ചായത്ത് ഇങ്ങനെയാണ് നോട്ടീസ് കൊടുത്തത്. ഇത് ഒറ്റപ്പെട്ട സംഭവമെല്ലന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പങ്കും അന്വേഷിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. കൊടിയത്തൂർ അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ മുക്കം എസ്.ഐ കെ.ടി. ഹമീദി​െൻറ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനും കാരണമായി. മാർച്ച് കെ.ടി. മൻസൂർ ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. റഹ്മത്ത് പരവരി, കെ.പി. അബ്ദുറഹിമാൻ, എൻ.കെ. അഷ്റഫ്, സുഫിയാൻ ചെറുവാടി, സുജ ടോം, ബഷീർ പുതിയോട്ടിൽ, എ.എം. നൗഷാദ്, എ.കെ. റാഫി, റിനീഷ് കൊടിയത്തൂർ, കെ.വി. നവാസ്, ഷറഫലി ചെറുവാടി, ഷാലു തോട്ടുമുക്കം, ദിനേഷ് പന്നിക്കോട്, ടി.പി. മൻസൂർ, ഹർഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.