ഫാറൂഖ് കോളജിൽ ഡിഗ്രി അപേക്ഷ ക്ഷണിച്ചു

ഫറോക്ക്: ഫാറൂഖ് കോളജിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളജ് ഓട്ടോണമസ് ആയതിനാൽ www.farookcollege.in എന്ന വെബ്സൈറ്റ് വഴി മേയ് അഞ്ചു മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടക്കേണ്ടതും. കമ്യൂണിറ്റി േക്വാട്ടയിലേക്കും മാനേജ്മ​െൻറ് േക്വാട്ടയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. സ്പോർട്സ് േക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ മാത്രം അപേക്ഷയുടെ പ്രിൻറൗട്ട് സർട്ടിഫിക്കറ്റുകളോടൊപ്പം 2018 മേയ് 31നു മുമ്പ് ഓഫിസിൽ സമർപ്പിക്കണം. ട്രയൽ അലോട്ട്മ​െൻറ് ജൂൺ രണ്ടിനും ഒന്നാം ഘട്ട റാങ്ക് ലിസ്റ്റ് ജൂൺ നാലിനും പ്രസിദ്ധീകരിക്കും. ജൂൺ 18ന് ഡിഗ്രി ഒന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കും. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളില്‍നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ എസ്.എസ്.എൽ.സി പരീക്ഷയില്‍ ഫാറൂഖ് കോളജ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളില്‍നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍: 1. സി.കെ. അഖില, 2. എം. നിത്യ, 3. കെ.പി. ഫാത്തിമ സഫാന, 4. ദയ ഫൈസ്, 5. ഫാത്തിമ സന്‍ഹ, 6. എ. അരവിന്ദ്, 7. അഹ്സന്‍ അല്ലാജ്, 8. അലിഗ ഉണ്ണികൃഷ്ണൻ, 9. അമല്‍ ശദ, 10. അനൈന, 11. പി. അനീഷ, 12. എം. അപര്‍ണ, 13. അശ്വനികുമാര്‍, 14. അവന്തിക പ്രേം, 15. ടി.എസ്. ദേവിക, 16. ധനിസ, 17. ദുറ മുറാദ്, 18. ഫര്‍ഹാന, 19. ഫര്‍ഷാദ്, 20. ഫസീഹ് മുഹമ്മദ്, 21. ഫാത്തിമ ഹിബ, 22. ഫാത്തിമ സഫ, 23. ഫാത്തിമ സഹീദ, 24. ബി.കെ. ഗോപിക, 25. ഹിബ ഫര്‍ഹാന, 26. ഇല്‍ഫ, 27. പി.കെ. ജ്യോസ്ന, 28. കമറുസ്സമാന്‍, 29. ലിയ റഹ്മാൻ, 30. മാജിത ഫര്‍സാന, 31. മന്യ, 32. മിന്‍ഹ ഫാത്തിമ, 33. പി. മിത്ര, 34. മൃദുല്‍നാഥ്, 35. മുഹമ്മദ് ഷാമിൽ, 36. മുഹമ്മദ് സ്വബീഹ്, 37. മുഷ്‍ഫിറ ഷെറിൻ, 38. നദ നഹാൻ, 39. നന്ദന, 40. നസ്‍ന പര്‍വീൺ, 41. നിഹാദ്, 42. നിഹാദ ജദ്‍വ, 43. ടി. നിഹ്‍മ, 44. റജില ഫാത്തിമ, 45. കെ.പി. റഷ, 46. സഫ്‍ന, 47. സല്‍മാനുൽ ഫാരിസ്, 48. ഷര്‍ഷ ബക്കർ, 49. സ്‍നേഹ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.