പാഴൂർ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് നാളെ തുടങ്ങും

കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് എവർറോളിങ് ട്രോഫിക്കും നല്ലമ്പരൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിക്കുന്ന ഒന്നാമത് ഒാൾ കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാളിന് ഞായറാഴ്ച തുടക്കമാകും. പാഴൂരിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമ​െൻറിൽ 16 ടീമുകൾ മത്സരിക്കും. രാത്രി 8.30ന് തുടങ്ങുന്ന മത്സരം സൗജന്യമായാണ്. ഉദ്ഘാടന മത്സരത്തിൽ എ.ബി.സി നെല്ലിക്കാപറമ്പ്, സമീക്ഷ ഓമശ്ശേരിയെ നേരിടും. ബ്രസീൽ ചേന്ദമംഗലൂർ, അഭിലാഷ് പൂവാട്ട്പറമ്പ്, ഫൈറ്റേഴ്സ് താമരശ്ശേരി, ടി പൈകോ ചെറുവാടി തുടങ്ങിയ ടീമുകൾ മത്സരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.