ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു

കോഴിക്കോട്: യേശുക്രിസ്തുവി​െൻറ പീഡസഹന സ്മരണകളുമായി . ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ഉപവാസവും കുരിശി​െൻറ വഴിയും നടന്നു. കോഴിക്കോട് രൂപതയുെട കീഴിലുള്ള ദേവാലയങ്ങളുടെ കുരിശി​െൻറ വഴി രാവിലെ ഏഴിന് ദേവമാതാ കത്തീഡ്രലിൽ നിന്നാരംഭിച്ച് സ​െൻറ് ജോസഫ്സ് ദേവാലയത്തിൽ അവസാനിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആമുഖ സമാപന സന്ദേശവും ആശീർവാദവും നൽകി. വികാരി ജനറൽ മോൺ ഡോ. തോമസ് പനക്കൽ, ഫെറോന വികാരി ഫാ. ഡോ. വിൻസ​െൻറ് പുളിക്കൽ, ഫാ. ഡോ. അലക്സ് കളരിക്കൽ, ഫാ. ഫ്രാൻസൺ ചേരമാതുരുത്തിൽ, ഫാ. ജെയ്സൺ കളത്തിൽപ്പറമ്പിൽ, ഫാ. ജിജു പള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.