ജാതി, മത കോളം പൂരിപ്പിക്കാതെ ജില്ലയിലും നൂറുകണക്കിന് വിദ്യാർഥികൾ

*കൂടുതലും ക്രിസ്ത്യൻ മാനേജ്മ​െൻറ് സ്കൂളുകളിൽ *എസ്.ടി മേഖലയിലും കോളം പൂരിപ്പിക്കാത്തവർ കൂടുതൽ IMPORTANT BOX കൽപറ്റ: ജില്ലയിലും കഴിഞ്ഞ അധ്യയനവർഷം നൂറുകണക്കിന് വിദ്യാർഥികൾ ജാതി, മതം എന്നീ കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, പലസ്കൂളുകളിലും നൂറിന് മുകളിൽ വിദ്യാർഥികൾ ജാതി, മത കോളം പൂരിപ്പിക്കാത്തത് സാങ്കേതിക തകരാർ മൂലമാകാമെന്നും സംവരണം ലഭിക്കേണ്ട ആദിവാസി വിദ്യാർഥികൾ ഉൾപ്പെെടയുള്ളവർ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ ആകെ 5611ഒാളം പേരാണ് ജാതി, മതം എന്നീ കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയിരിക്കുന്നതെന്നാണ് വിവരം. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി പ്രവേശനം നേടിയവരുടെ ആകെ കണക്കാണിത്. ഇതിൽതന്നെ മാറ്റങ്ങളുണ്ടാകുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ക്രിസ്ത്യൻ മാനേജ്മ​െൻറിന് കീഴിലുള്ള സ്കൂളുകളിലാണ് കൂടുതൽ കുട്ടികൾ ഇത്തരത്തിൽ മതമില്ലാതെ പഠിക്കുന്നത്. എന്നാൽ, ന്യൂനപക്ഷ മേഖലയിലെ സ്കൂളുകളിൽ ഇത്തരത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കുന്നതും അവരുടെ ആനുകൂല്യങ്ങൾ ഭാവിയിൽ നിഷേധിക്കപ്പെടാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളുടെയും കണക്കെടുക്കുമ്പോൾ ശരാശരി ഒരു കുട്ടിയെങ്കിലും ഒരു സ്കൂളിൽ ഇത്തരത്തിൽ ജാതിയും മതവുമില്ലാതെ പഠിക്കാൻ ചേർന്നിട്ടുണ്ട്. ഒരു കുട്ടി മാത്രമുള്ള 25ലധികം സ്കൂളുകളുണ്ട്. വൈത്തിരി ഹോളി ഇൻഫൻറ് മേരീസ് യു.പി സ്കൂളിലാണ് ജില്ലയിൽ ഏറ്റവും കുട്ടികൾ (359) ജാതി, മത കോളം പൂരിപ്പിക്കാതെയുള്ളത്. ചുണ്ടേൽ ആർ.സി.എച്ച്.എസിൽ 201, കാട്ടിക്കുളം ജി.എച്ച്.എസ്.എസ് 100, ജി.യു.പി.എസ് തലപ്പുഴ113, എ.യു.പി.എസ് കുഞ്ഞോം 80 എന്നിങ്ങനെയാണ് കണക്ക്. പിന്നാക്ക ആദിവാസി വിഭാഗങ്ങൾ ഏറെ പഠിക്കുന്ന സ്കൂളുകളാണ് ഇവ. എൽ.എഫ് യു.പി സ്കൂൾ മാനന്തവാടി, ഫാ. ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം, ദ്വാരക സേക്രഡ് ഹാർട്സ്, എം.ജി.എം.എച്ച്.എസ്.എസ്, നിർമല എച്ച്.എസ് തരിയോട്, അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, സ​െൻറ് ജോസഫ്സ് ഇ.എച്ച്.എസ്.എസ് ബത്തേരി, എൻ.എസ്.എസ് കൽപറ്റ എന്നിവിടങ്ങളിലെല്ലാം 50നുമുകളിലാണ് ജാതി-മത കോളം പൂരിപ്പിക്കാത്ത വിദ്യാർഥികളുടെ എണ്ണം. പത്തിലധികം സ്കൂളുകളിൽ 100ലധികം വിദ്യാർഥികളും 20 ലധികം സ്കൂളുകളിൽ 50ലധികം വിദ്യാർഥികളും ജില്ലയിൽ ജാതി-മതകോളം പൂരിപ്പിച്ചിട്ടില്ല. --സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.