'കുമാരേട്ട​െൻറ സ്വപ്നം' അപൂർവ സംഗമവേദിയായി

നാദാപുരം: നാദാപുരം സി.സി.യു.പി സ്കൂളിലെ വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച 'കുമാരേട്ട​െൻറ സ്വപ്നം' എന്ന നാടകമാണ് അപൂർവ സംഗമവേദിയായത്. വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ഈ വർഷം വിദ്യാലയത്തിൽനിന്ന് വിരമിക്കുന്ന അധ്യാപകനുമായ അനു പാട്യംസാണ് നാടകത്തിന് ദൃശ്യാവിഷ്കാരം ഒരുക്കിയത്. നാടകത്തി​െൻറ ബാലപാഠങ്ങളിൽ തുടങ്ങി, അരങ്ങിൽ വിസ്മയങ്ങൾ തീർക്കാൻ സാധിച്ച മൂന്നു തലമുറയിൽപ്പെട്ടവർ ഈ വർഷം വിരമിക്കുന്ന അധ്യാപകന് നൽകുന്ന സ്നേഹോപഹാരം കൂടിയായിരുന്നു ഇത്. അഭിനയ കലയുടെ സാധ്യതകളെക്കുറിച്ച് പഠിപ്പിച്ചവരും അവരുടെ മക്കളായ പൂർവവിദ്യാർഥികളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ 21 കലാകാരന്മാരാണ് വേദിയെ ധന്യമാക്കിയത്. നാടകത്തിൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച അനു പാട്യംസിനോടൊപ്പം അരങ്ങിൽ സജീവൻ തയ്യിൽ, പി.കെ. സനിൽ, വിനോദൻ കുറ്റിയിൽ, പി.കെ. സുജിത്ത് കുമാർ, സി.എച്ച്. വിഷ്ണു, ബബിൽ കുറ്റിയിൽ, സി.എച്ച്. അർജുൻ, പ്രദീപ് പാറക്കുന്നത്ത്, ആദിത്യ ബാബു, സൂര്യനന്ദന എന്നീ പൂർവവിദ്യാർഥികളും ഇപ്പോൾ പഠിക്കുന്ന നവനീ ചന്ദ്ര, എസ്. സാനിയ, ഗീതിക വിനോദ്, പാർവണ സജീവ്, ഗായത്രി, ഷാരോൺ കൃഷ്ണ, അഭിനവ്, അദ്വൈത് എന്നിവരും അണിയറയിൽ പ്രവർത്തിച്ച പൂർവവിദ്യാർഥികളും പി.ടി.എ ഭാരവാഹികളുമായ ചന്ദ്രൻ തളേപ്പാണ്ടി, വിജയൻ ഒതയോത്ത്, അശോകൻ ഓസോൺ എന്നിവരുമാണ് വേദിയിൽ നിറഞ്ഞുനിന്നത്. സി.സി.യു.പി സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലകൃഷ്ണൻ, ടി.കെ. രാജൻ മാസ്റ്റർ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ഡോ. പി. കേളു, ബംഗ്ലത്ത് മുഹമ്മദ്, ബഷീർ മണ്ടോടി, ആവോലം രാധാകൃഷ്ണൻ, ബി. രവീന്ദ്രൻ, അബ്ദുൽ ലത്തീഫ്, തങ്കമണി, വിരമിക്കുന്ന അധ്യാപകരായ കെ. വേണുഗോപാലൻ, സി.എച്ച്. ശ്രീലത, സി. പുഷ്പവല്ലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.