കണയങ്കോട് പുഴക്ക്​ മരണമണി

ഉള്ള്യേരി: ആയിരങ്ങള്‍ക്ക് ജീവജലം നല്‍കുന്ന മുഴങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാവാത്തത് നശീകരണത്തിന് ആക്കം കൂട്ടുകയാണ്. കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കും ഉള്ള്യേരി ഗ്രാമപഞ്ചായത്തിനും അതിരിടുന്ന ഈ പുഴ ജലസമ്പത്തുകൊണ്ടും മത്സ്യ സമ്പത്തുകൊണ്ടും സമൃദ്ധമാണ്. റോഡ്‌ ഗതാഗതം പേരിനു മാത്രം ഉണ്ടായിരുന്ന പഴയ കാലത്ത് ഈ പുഴവഴി തെരുവത്ത് കടവ് വരെ ബോട്ട് സര്‍വിസും ഉണ്ടായിരുന്നു. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കണയങ്കോട് പുഴയില്‍ വിനോദസഞ്ചാര സാധ്യതയും ഏറെയാണ്‌. കൈയേറ്റവും തീരം നികത്തലും ചിലയിടങ്ങളില്‍ പുഴയുടെ വിസ്തൃതി ഗണ്യമായി കുറച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പുഴ ൈകയേറ്റത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. മത്സ്യ സമ്പത്തിനെ ആശ്രയിച്ചു കഴിയുന്ന നിരവധി മത്സ്യത്തൊഴിലാളികള്‍ ഇവിടെയുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ നഞ്ഞ്‌ പോലുള്ള വിഷം കലക്കി മത്സ്യം പിടിക്കുന്നതുമൂലം മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാലിന്യ നിക്ഷേപ കേന്ദ്രം കൂടിയായി പുഴ മാറിയതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല പുഴയുടെ നിലനില്‍പിനു തന്നെ ഭീഷണിയായിട്ടുണ്ട്. കണ്ടല്‍ക്കാടുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു ഒരുകാലത്ത് ഈ പുഴ. എന്നാല്‍, കൈയേറ്റക്കാര്‍ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചതോടെ കാടി​െൻറ വിസ്തൃതി ഗണ്യമായി കുറഞ്ഞു. പുഴയോരത്തെ കണ്ടല്‍വനം സംരക്ഷിക്കാന്‍ വേണ്ടി കൊയിലാണ്ടി നഗരസഭ രൂപകല്‍പന ചെയ്ത കണ്ടല്‍ പാര്‍ക്ക് പദ്ധതി ഫലം കണ്ടില്ലെന്നതാണ് സത്യം. വിനോദസഞ്ചാര സാധ്യത ലക്ഷ്യംവെച്ച് ടൂറിസം കോറിഡോര്‍ പദ്ധതിയില്‍പെടുത്തി ബോട്ട് ജെട്ടിയടക്കമുള്ളവയുടെ പണി പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഉള്ള്യേരി ഗ്രാമപഞ്ചായത്തും കൊയിലാണ്ടി നഗരസഭയും സംയുക്തമായി ഒരു കർമ പദ്ധതി തയാറാക്കി നടപ്പില്‍ വരുത്താത്ത പക്ഷം വരും തലമുറക്ക് പുഴ ഒരു ഓര്‍മയായി മാറിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.