പൊതുവിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കും ^മന്ത്രി എ.കെ. ശശീന്ദ്രൻ

പൊതുവിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ കാക്കൂർ: പൊതുവിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കുകയെന്നതാണ് സർക്കാറി​െൻറ നയമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അതിന് പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടാംതരം മുതൽ പ്ലസ് ടുവരെ സ്മാർട്ട് ക്ലാസുകളായി. ഇതിനുശേഷം എൽ.പി ക്ലാസുകൾ കൂടി സ്മാർട്ടാക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. കാക്കൂർ എ.എൽ.പി സ്കൂളി​െൻറ 111ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ എം. രഘുനാഥ്, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. വിശ്വംഭരൻ, കെ. മോഹനൻ, പി.ടി.എ പ്രസിഡൻറ് സി. മധുസൂദനൻ, എം.പി.ടി.എ ചെയർപേഴ്സൻ എം. ഗിരിജ രവീന്ദ്രൻ, സ്കൂൾ സേപ്പാർട്ട് ഗ്രൂപ് ചെയർമാൻ സി. വിജയൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ.എ. ശേഖരൻ, എം. കൃഷ്ണദാസ്, എം.പി. ജനാർദൻ മാസ്റ്റർ, ടി. അരവിന്ദൻ, ടി. മുഹമ്മദ്, വാർഡ് അംഗം ബിലിഷ രമേശ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.സി. ബിജു സ്വാഗതവും കെ. ദീജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.