അൻസാരി പാർക്ക് ഭിന്നശേഷി സൗഹൃദമാക്കൽ: പരി‍ശീലനം മൂന്നുമുതൽ

കോഴിക്കോട്: ചെറുകിട ബാങ്കിങ് സംരംഭമായ ഇസാഫി​െൻറ വാസയോഗ്യനഗരം പദ്ധതിയുടെ ഭാഗമായി മാനാഞ്ചിറ അൻസാരി പാർക്ക് ഭിന്നശേഷി സൗഹൃദമാക്കുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ യു.എൻ ഹാബിറ്റാറ്റ് നഗരാസൂത്രണ വിദഗ്ധരുടെ നേതൃത്വത്തിൽ ജില്ലയിലെ നഗരാസൂത്രണ വകുപ്പ് പ്രതിനിധികൾക്കും തെരഞ്ഞെടുക്കപ്പെട്ടവർക്കുമായി പരിശീലനപരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ പാരമൗണ്ട് ടവറിൽ മൂന്നിന് രാവിലെ പത്തിന് കോർപറേഷൻ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. അൻസാരി പാർക്ക് കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദഉദ്യാനമാക്കുകയാണ് ലക്ഷ്യം. യു.എൻ ഹാബിറ്റാറ്റ് പദ്ധതിയുടെ സ്മാൾ സ്പേസ് െഡവലപ്മ​െൻറ് ഗ്രാേൻറാടുകൂടിയാണ് പാർക്ക് വിപുലീകരിക്കുന്നത്. ഇസാഫിനു കീഴിൽ എറണാകുളം മുനമ്പം ബീച്ചു‍ൾപ്പടെ ഏഴ് പൊതുസ്ഥലങ്ങളാണ് ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നത്. ഇസാഫ് പ്രോഗ്രാം ഡയറക്ടർ ജേക്കബ് സാമുവൽ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ സെക്രട്ടറി പി. സിക്കന്ദർ, കെ. സബിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.