ചെങ്ങോടുമല ഖനനത്തിനെതിരെ യൂത്ത് കോൺഗ്രസ്​

കൂട്ടാലിട: കോട്ടൂരിലെ ചെങ്ങോടുമലയിൽ ജനജീവിതത്തെ ബാധിക്കുന്നരീതിയിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കത്തെ എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ്. പ്രകൃതിയെ സംരക്ഷിക്കുന്ന വികസനപ്രവർത്തനത്തെ സ്വാഗതം ചെയ്യും. ചെങ്ങോട്മലയിലെ കുടിവെള്ള ടാങ്ക് യഥാസ്ഥലത്ത് പുനഃസ്ഥാപിക്കണം. അല്ലാത്തപക്ഷം, യുവജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് അക്സർ വാകയാട് അധ്യക്ഷത വഹിച്ചു. പ്രിയേഷ് തിരുവോട്, ബിയേഷ് തിരുവോട്, ലിഞ്ചു എസ്തപ്പാൻ, അഖിൽ, അർജുൻ പൂനത്ത്, സുവിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.