മുസ്​ലിം ലീഗ്​ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിന് പ്രവർത്തകർ പൂട്ടിട്ടു

പേരാമ്പ്ര: മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിന് ഒരു പറ്റം പ്രവർത്തകർ പൂട്ടിട്ടു. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിക്ക് സമീപത്ത് പ്രവർത്തിക്കുന്ന ഓഫിസിനാണ് രണ്ടാം പൂട്ടിട്ടത്. ലീഗ് മണ്ഡലം കമ്മിറ്റിയിൽ മാസങ്ങളായി തുടരുന്ന കോഴവിവാദമാണ് പുതിയ വഴിത്തിരിവിലെത്തിയത്. കഴിഞ്ഞദിവസം മേപ്പയൂരിൽ ചേർന്ന മണ്ഡലം കൗൺസിൽ മീറ്റ് ബഹളത്തിൽ കലാശിച്ചിരുന്നു. പേരാമ്പ്രയിൽ യോഗം നടത്തിയാൽ പ്രവർത്തകർ കൈയേറുമെന്ന് ഭയന്നാണ് മേപ്പയൂരിലേക്ക് മാറ്റിയത്. എന്നാൽ, പ്രവർത്തകർ അവിടെ എത്തിയും ബഹളം വെച്ചു. നിലവിലെ ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ജില്ല സെക്രട്ടറിയായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കൗൺസിൽ ചേർന്നത്. നിലവിലെ ട്രഷറർ കല്ലൂർ മുഹമ്മദലിയെ ജന. സെക്രട്ടറിയും ആവള ഹമീദിനെ ട്രഷററായും തെരഞ്ഞെടുത്തു. ആരോപണവിധേയരായ നിലവിലെ പ്രധാന ഭാരവാഹിക്കും മുതിർന്ന ജില്ല സഹ ഭാരവാഹിക്കുമെതിെര നടപടി ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം തുടരുന്നത്. എന്നാൽ, മണ്ഡലത്തിലെ പ്രധാന യുവനേതാവി​െൻറ ഒത്താശയോടെയാണ് നിലവിലെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തുന്നതെന്ന് മറുഭാഗം ആരോപിക്കുന്നുണ്ട്. പൂട്ട് സ്ഥാപിച്ചതിനെക്കുറിച്ചും ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.