പൊതുവിദ്യാലയങ്ങൾക്ക് മാതൃക തീർത്ത് മൂസ മാസ്​റ്റർ പടിയിറങ്ങുന്നു

കൊടുവള്ളി: വേറിട്ട പദ്ധതികൾ നടപ്പാക്കി കൊടുവള്ളിക്കാരുടെ ചെറിയ സ്കൂളെന്ന ജി.എം.എൽ.പി സ്കൂളിനെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയാക്കിയ പ്രധാനാധ്യാപകൻ മൂസ മാസ്റ്റർ പടിയിറങ്ങുന്നു. വാടക കെട്ടിടത്തിലായിരുന്ന സ്കൂളിന് സ്വന്തം ഭൂമിയും കെട്ടിടവും ലഭ്യമായ 2009ലാണ് മൂസ മാസ്റ്റർ പ്രധാനാധ്യാപകനായെത്തുന്നത്. സർക്കാറും വിദ്യാഭ്യാസവകുപ്പും സ്കൂളുകളെ മികവി​െൻറ കേന്ദ്രമാക്കാൻ തിരുമാനിക്കും മുേമ്പ കൊടുവള്ളി എൽ.പി സ്കൂളിൽ വേറിട്ട നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. നൈസ് കാമ്പസ് പദ്ധതിവഴി ശിശുസൗഹൃദ അന്തരീക്ഷം, ആർട്ട് കാമ്പസ്, കൃഷിപാഠം വീട്ടിലും വിദ്യാലയത്തിലും, ഇംഗ്ലീഷ് സ്പെല്ലിങ് മെഗ ക്വിസ്, ബഹുനില ടോയ്ലറ്റ് കെട്ടിടം, പച്ചക്കറി ശ്രീ അവാർഡ്, 300 മാഗസിൻ പ്രകാശനം, മൾട്ടിമീഡിയ തിയറ്റർ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ലൈബ്രറി, കൗൺസലിങ് തെറപ്പി, കാരുണ്യ സ്പർശം പദ്ധതി, ശുചിത്വ ഷോർട്ട് ഫിലിം നിർമാണം എന്നിവയെല്ലാം മൂസ മാസ്റ്ററുടെ നേതൃത്വത്തിൽ ഏതാനും വർഷങ്ങൾ കൊണ്ട് നടപ്പാക്കിയതാണ്. ഇത് വഴി മികച്ച പി.ടി.എ അവാർഡ്, മേളകളിൽ ചാമ്പ്യൻഷിപ്, ജില്ല കൃഷിവകുപ്പി​െൻറ പുരസ്കാരങ്ങൾ, ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ അവസരം, മികച്ച വിദ്യാലയത്തിനുള്ള പ്രഥമ വി.വി. ദക്ഷിണാമൂർത്തി അവാർഡ്, തുടർച്ചയായി മികവുത്സവത്തിൽ ഒന്നാം സ്ഥാനം, കർഷകക്ഷേമ വകുപ്പി​െൻറ ജൈവ പച്ചക്കറി പ്രോത്സാഹനപദ്ധതി അവാർഡ്, നാടകപഠനകേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ അവാർഡ് എന്നിവയെല്ലാം വിദ്യാലയത്തെ തേടിയെത്തി. ഈ മാസം വിരമിക്കുന്ന എം.പി. മൂസ മാസ്റ്റർക്കും സഹ അധ്യാപിക പാത്തുമ്മ കുട്ടിക്കും വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ നാട്ടുകാരും പി.ടി.എ കമ്മിറ്റിയും അധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകും. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ശരിഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.