കിഡ്സ് ഫുട്ബാൾ: വി.പി. സത്യൻ സോക്കർ സ്കൂളിന്​ കിരീടം

കോഴിക്കോട്: കേരള ഫുട്ബാൾ ട്രെയിനിങ് സ​െൻറർ സംഘടിപ്പിച്ച കിഡ്സ് ഫുട്ബാൾ ഫെസ്റ്റിൽ വി.പി. സത്യൻ സോക്കർ സ്കൂൾ കിരീടം നേടി. എച്ച്.എം.സി.എയുമായി നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ (3-3) ഇരുടീമുകളും തുല്യത പാലിച്ചു. തുടർന്നു നടന്ന ടൈ ബ്രേക്കറിലാണ് (5-4) സ്കോറിനാണ് വി.പി. സത്യൻ ജേതാക്കളായത്. ഗോകുലം കേരള എഫ്.സി താരം സുഷാന്ത് മാത്യു ട്രോഫികൾ സമ്മാനിച്ചു. കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് കമാൽ വരദൂർ, കോച്ച് നിയാസ് റഹ്മാൻ, ടൂർണമ​െൻറ് ചെയർമാൻ പ്രസാദ് വി. ഹരിദാസൻ, ദേവഗിരി കോളജ് കായികവിഭാഗം മേധാവി ഫാ. ബോണി അഗസ്റ്റിൻ, കെ.എഫ്.ടി.സി പ്രസിഡൻറ് നാസർ, സെക്രട്ടറി കെ.പി. കബീർ, അലി അക്ബർ, മധുസൂദനൻ കർത്ത എന്നിവർ സംസാരിച്ചു. photo: pk 07
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.