ആരോഗ്യ ഇൻഷുറൻസിൽ പേരുചേർക്കൽ ദുരിതമായി

കൊയിലാണ്ടി: ആരോഗ്യ ഇൻഷുറൻസിൽ പേരു ചേർക്കൽ ദുരിതമായി. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ക്യാമ്പ്. ഇവിടെ ആവശ്യമായ സംവിധാനങ്ങൾ ഒന്നും ഒരുക്കിയിരുന്നില്ല. നഗരസഭയിലെ 42 വാർഡുകളിലെ 337 കുടുംബങ്ങളുടെ പേരാണ് ചേർക്കാൻ ഉണ്ടായിരുന്നത്. എന്നാൽ, മൂന്നു കമ്പ്യൂട്ടറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. കനത്ത ചൂടിൽ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ഉൾെപ്പടെ വലഞ്ഞു. കുടിവെള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നില്ല. കനത്ത വെയിലിൽ വരിനിൽക്കേണ്ടിയും വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.