ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാള്‍: കെ.ടി.സിക്കും യൂനിവേഴ്‌സലിനും ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ എ ഡിവിഷന്‍ മത്സരത്തിലെ ആദ്യമത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കെ.ടി.സി കല്ലായ് യൂത്തിനെ പരാജയപ്പെടുത്തി. കെ.ടി.സിക്കു വേണ്ടി 20ാം മിനിറ്റില്‍ ജോബിഷും 21ല്‍ അക്ഷയും കല്ലായിക്കുവേണ്ടി 90ല്‍ മുഹമ്മദ് ഹാഷിമും ഗോളുകള്‍ നേടി. രണ്ടാമത്തെ മത്സരത്തില്‍ യൂനിവേഴ്‌സല്‍ സോക്കര്‍ സ്‌കൂള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജ്ജുന സ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി. യൂനിവേഴ്‌സലിനു വേണ്ടി 25, 69 മിനിറ്റുകളില്‍ അരുണും 58, 77 മിനിറ്റുകളില്‍ നിസാമും ഇരട്ട ഗോളുകള്‍ വീതം നേടി. അര്‍ജുനക്കു വേണ്ടി 32ാം മിനിറ്റില്‍ റബാഹ് ആശ്വാസ ഗോള്‍ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.