സ്തനാർബുദ പരിശോധന ക്യാമ്പ്

ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ ഭാഗത്തെ ആറു വാർഡുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അതിജീവനം കാൻസർ പ്രതിരോധ യജ്ഞത്തി​െൻറ ഭാഗമായി നടത്തി . കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ കാൻസർ കെയർ സൊസൈറ്റിയും അതിജീവനം കമ്മിറ്റിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബ്രസ്റ്റ് ബ്രിഗേഡ് എന്ന് പേരിട്ട ക്യാമ്പി​െൻറ ഉദ്ഘാടനം മുക്കം നഗരസഭാഫ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാർ നിർവഹിച്ചു. അതിജീവനം ചെയർമാൻ സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. ഡോ. ട്വിങ്കിൾ, ഡോ. ഖുതുബ് എന്നിവർ പരിശോധിച്ചു. പി.കെ. ഖാദർ, പി. ജയശീലൻ, കെ.പി. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. 200 പേർ പങ്കെടുത്ത ക്യാമ്പിന് എൻ. സുലൈമാൻ, പി.കെ. മനോജ് കുമാർ, ഫാത്തിമ ബെന്ന, ബനൂജ, ശഹീറ, ലസിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.