സ്വദേശാഭിമാനിയെ വ്യത്യസ്​തനാക്കിയത്​ കീഴടങ്ങാത്ത സ്വതന്ത്ര നിലപാടുകൾ -മന്ത്രി

കോഴിക്കോട്: എക്കാലെത്തയും മാതൃകപരമായ പത്രപ്രവർത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെന്നും ആർക്കുമുമ്പിലും കീഴടങ്ങാത്ത സ്വതന്ത്ര നിലപാടുകളാണ് മറ്റു പത്രപ്രവർത്തകരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. സ​െൻറർ ഫോർ കൾചറൽ സ്റ്റഡിസും ഫ്രണ്ട്സ് കുന്നുമ്മലും സംയുക്തമായി കിഴുവനപ്പാടത്ത് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാധ്യമപ്രവർത്തകൻ ഷിബു മുഹമ്മദ് സ്വദേശാഭിമാനി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി.കെ. പാറക്കടവ്, പ്രശസ്ത തിറയാട്ട കലാകാരൻ നർത്തകരത്നം പീതാംബരനാശാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. പി.കെ. പോക്കർ അധ്യക്ഷത വഹിച്ചു. പ്രഫ. അശോകൻ മുണ്ടോൻ, എൻ. അബുലൈസ്, ടി. മൻസൂറലി, ടി.പി. മമ്മു, എം. കുഞ്ഞാമുട്ടി, എം.വി. മൊയ്തീൻ, ടി. അനീസ്, ടി.എം. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇ.കെ. ഗോവിന്ദവർമ രാജ സ്വാഗതവും കെ.പി. അബ്ദുസലാം നന്ദിയും പറഞ്ഞു. പടം.....swadeshabimani സ​െൻറർ ഫോർ കൾചറൽ സ്റ്റഡിസും ഫ്രണ്ട്സ് കുന്നുമ്മലും സംയുക്തമായി സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള അനുസ്മരണ സെമിനാർ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.