അത്തോളി. നന്മയുടെ തണലിൽ ഒരു കുടുംബത്തിന് വീടായി

നന്മയുടെ തണലിൽ ഒരു കുടുംബത്തിന് വീടായി അത്തോളി: കുടക്കല്ല് അരിയോന്നുകണ്ടി സുരേഷ്-സുനീതി കുടുംബത്തിനാണ് സുമനസ്സുകളുടെ സഹായത്തോടെ വീടൊരുങ്ങിയത്. ഗൃഹപ്രവേശനത്തിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിലവിളക്ക് കൊടുത്തി. പ്രസ് ഫോറം പ്രസിഡൻറ് വി.ജി. ചീക്കിലോട് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂര്‍ രവീന്ദ്രന്‍, വാർഡ് മെംബർ ഷീബ രാമചന്ദ്രൻ, പ്രിൻസിപ്പൽ ആർ. ഇന്ദു, ഡെപൂട്ടി എച്ച്.എം. കെ.ടി. സുരേന്ദ്രൻ, സാജിദ് കോറോത്ത്, സുനിൽ കൊളക്കാട്, രാധാകൃഷ്ണൻ ഒള്ളൂർ എന്നിവർ സംസാരിച്ചു. നാലു പെണ്‍കുട്ടികളടങ്ങിയ ഇവരുടെ കുടുംബത്തി​െൻറ വീട് 2016 ജൂലൈയിലായിരുന്നു അഗ്നിക്കിരയായത്. സ്വന്തമായി ഭൂമിയില്ലാത്ത ഇവർക്ക് സൂര്യയും ആര്യയും ഹർഷയും പഠിക്കുന്ന അത്തോളി ജി.വി.എച്ച്.എസ്.എസിലെ സഹപാഠികളാണ് ധനസമാഹരണം നടത്തി നാലു സ​െൻറ് ഭൂമി വാങ്ങി നൽകിയത്. ഈ ഭൂമിയിൽ പ്രവാസിയായൊരാളാണ് വീട് നിർമിച്ചുനൽകിയത്. അത്തോളി പ്രസ് ഫോറമായിരുന്നു ഇവരുടെ ഗൃഹപ്രവേശനം ഏറ്റെടുത്തു നടത്തിയത്. photo atholi 800 സുരേഷ്-സുനീതി ദമ്പതികളുടെ തണൽ വീടി​െൻറ ഗൃഹപ്രവേശനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.