ലോക ക്ഷയരോഗ ദിനം ആചരിച്ചു

കോഴിക്കോട്: ജില്ല ടി.ബി കേന്ദ്രത്തി​െൻറയും െഎ.എം.എ ആൻഡ് ടി.ബി പ്രോജക്ടി​െൻറയും ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണ ജില്ലതല പരിപാടികൾ മാനാഞ്ചിറ പരിസരത്തുനിന്ന് സൈക്കിൾ റാലിയോടെ ആരംഭിച്ചു. സൈക്കിൾ റാലിയുടെ ഉദ്ഘാടനം അസി. പൊലീസ് കമീഷണർ ഇ.പി. പൃഥ്വിരാജ് നിർവഹിച്ചു. ജില്ല ടി.ബി ഒാഫിസർ ഡോ. പി.പി. പ്രമോദ്കുമാർ അധ്യക്ഷത വഹിച്ചു. ടീം മലബാർ റൈഡേഴ്സ്, ഗ്രീൻ കെയർ മിഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സൈക്കിൾ റാലി. റാലി ബീച്ച് വഴി െഎ.എം.എ ഹാളിൽ സമാപിച്ചു. ക്ഷയരോഗദിന സന്ദേശയാത്ര കോഴിക്കോട് ക്രിസ്ത്യൻ കോളജ് പരിസരത്തുനിന്ന് രാവിലെ 10ന് ആരംഭിച്ച് െഎ.എം.എ ഹാളിൽ അവസാനിച്ചു. ജില്ല ടി.ബി കേന്ദ്രത്തി​െൻറയും െഎ.എം.എയുടെയും നേതൃത്വത്തിലുള്ള ലോക ക്ഷയരോഗദിന പരിപാടിയുടെ ഉദ്ഘാടനവും 'സീറോ ടി.ബി കോഴിക്കോട്' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറി​െൻറ ഉദ്ഘാടനവും ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. 2018ലെ ടി.ബി സ്റ്റാമ്പി​െൻറ പ്രകാശനം ജില്ല മെഡിക്കൽ ഒാഫിസർക്ക് നൽകി ജില്ല കലക്ടർ നിർവഹിച്ചു. െഎ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡൻറ് ഡോ. റോയ് ആർ. ചന്ദ്രൻ സ്വാഗതവും ജില്ല മാസ് മീഡിയ ഒാഫിസർ ബേബി നാപ്പള്ളി നന്ദിയും പറഞ്ഞു. എൻഡ് ടി.ബി പ്രോജക്ട് ചെയർമാൻ ഡോ. എ.കെ. അബ്ദുൽ ഖാദർ ടി.ബി ദിന സന്ദേശം നൽകി. ജില്ല മെഡിക്കൽ ഒാഫിസർ (ആരോഗ്യം) ഡോ. വി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് ചെസ്റ്റ് ക്ലബ് പ്രസിഡൻറ് ഡോ. അജിത് ഭാസ്കർ, െഎ.എം.എ ജില്ല കമ്മിറ്റി ചെയർപേഴ്സൻ ഡോ. പി.എൻ. അജിത, എൻഡ് ടി.ബി പ്രോജക്ട് കൺവീനർ ഡോ. ഭവൻ ശങ്കർ, ജില്ല ടി.ബി ഒാഫിസർ ഡോ. പി.പി. പ്രമോദ്കുമാർ, അഡീഷനൽ ഡി.എം.ഒ ഡോ. എസ്. രവികുമാർ, റോട്ടറി ക്ലബ് കാലിക്കറ്റ് ബീച്ച് പ്രതിനിധി ദിൻകർ കരുണാകരൻ, ടി.ബി അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം അഡ്വ. എം. രാജൻ, ജില്ല ടി.ബി ഫോറം സെക്രട്ടറി ശശികുമാർ ചേളന്നൂർ എന്നിവർ സംസാരിച്ചു. ഡോ. ടി.പി. രാജഗോപാൽ, ഡോ. എ.കെ. അബ്ദുൽ ഖാദർ, ഡോ. പി.പി. പ്രമോദ്കുമാർ, ഡോ. വിപിൻ വർക്കി, കെ.എ. അബ്ദുൽ സലാം എന്നിവർ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.